സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 01:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കേരളത്തിലെ ഔദ്യോഗിക ചടങ്ങിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സർക്കാർ. തലസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയപതാക ഉയർത്തിയത് ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു. പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കുകയും തുടർന്ന് ചടങ്ങിൽ ദേശീയഗാനം മാത്രമാണ് ആലപിക്കുകയും ചെയ്തത്.

വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നേരത്തെ ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് ഈ നിർദേശം ഒഴിവാക്കുകയായിരുന്നു. വന്ദേമാതരം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് പ്രത്യേക നയമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കുമോ എന്ന കാര്യത്തിൽ ഓഗസ്റ്റ് 15ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാൽ സ്വാതന്ത്ര്യദിനത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം പൂർണമായും ഒഴിവാക്കുകയായിരുന്നു. നിയമപ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്ക സർക്കാരിന് മുന്നിലുണ്ടായിരുന്നുവെന്നും, ഇതിന്റെ പശ്ചാത്തലത്തിലാണ് ഒടുവിൽ ദേശീയഗാനം മാത്രം ഉൾപ്പെടുത്തി ചടങ്ങ് നടത്താൻ തീരുമാനിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം.

ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങൾ ഉൾപ്പെടുന്ന പൂർണ പതിപ്പ്, ഏകദേശം 3 മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ളത്, ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ട്.

സർക്കാർ പരിപാടികൾ, സിവിൽ ചടങ്ങുകൾ, സ്കൂളുകളിലെ പ്രവൃത്തിദിനത്തിന്റെ തുടക്കം തുടങ്ങിയ അവസരങ്ങളിൽ വന്ദേമാതരം ആലപിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കിയതിനെതിരെ വിമർശനം ഉയരുകയാണ്.

എഐസിസി ആസ്ഥാനത്തും വന്ദേമാതരം

ഇതിനിടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കുന്നത് തടസപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും സോണിയ ഗാന്ധിയും ശ്രമിച്ചെങ്കിലും ഒടുവിൽ ഗാനം പൂർണമായും ആലപിക്കുകയായിരുന്നു.

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ചെങ്കോട്ടയിൽ ചരിത്രത്തിലാദ്യമായി വന്ദേമാതരം ആലപിച്ച ദിവസം തന്നെയാണ് കേരളത്തിന്റെ ഔദ്യോഗിക ചടങ്ങിൽ ഗാനം ഒഴിവാക്കിയത് എന്നതും വിഷയത്തിന് രാഷ്‌ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്.

Tags: FEATURED2Vande Mataram ControversyKerala Independence Day 2026Vande Mataram Kerala GovernmentKerala Independence Day CelebrationKerala Government Independence Day
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies