സ്‌കൂളുകളിൽ ഓണാഘോഷത്തിന് വിലക്ക്; 21ലെ പരീക്ഷ മാറ്റാതെ സർക്കാർ, വ്യാപക പ്രതിഷേധം
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌കൂളുകളിൽ ഓണാഘോഷത്തിന് വിലക്ക്; 21ലെ പരീക്ഷ മാറ്റാതെ സർക്കാർ, വ്യാപക പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 01:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണാഘോഷത്തിന് അവസരം നിഷേധിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഓണാവധിക്കായി സ്‌കൂളുകൾ അടയ്‌ക്കുന്ന ഓഗസ്റ്റ് 21ന് പരീക്ഷ നടത്താൻ തീരുമാനിച്ചതോടെയാണ് വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കാനുള്ള അവസരം നഷ്ടമാകുന്നത്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഓണക്കാലത്താണ് പൊതുവിദ്യാലയങ്ങളിൽ ഇത്തരമൊരു സാഹചര്യമുണ്ടായിരിക്കുന്നതെന്നും വിമർശനം ഉയരുന്നു.

പരീക്ഷാ ടൈംടേബിളുമായി ബന്ധപ്പെട്ട് ചേർന്ന ക്യൂഐപി യോഗത്തിൽ മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയും അധ്യാപക സംഘടനകൾ വിഷയത്തിൽ കാര്യമായ എതിർപ്പ് ഉന്നയിച്ചില്ലെന്നാണ് ആരോപണം. എന്നാൽ ഭൂരിപക്ഷം സംഘടനകളും ഓണാഘോഷം മുടക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് 21ന് നിശ്ചയിച്ച പരീക്ഷ ഓണാവധിക്ക് ശേഷം നടത്തുന്നതിൽ എതിർപ്പില്ലെന്നും അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ പരീക്ഷകൾ ഓണത്തിന് ശേഷം നടത്തിയിട്ടുണ്ടെന്നും അവർ പറയുന്നു. ഈ വർഷം ഒരു കായിക പരീക്ഷ ഓണത്തിന് ശേഷമാണ് നടത്തുന്നത്. അതിനൊപ്പം 21ലെ ഒരു പരീക്ഷ കൂടി മാറ്റിവെക്കാൻ കഴിയുമെങ്കിലും സർക്കാർ അതിന് തയ്യാറാകുന്നില്ലെന്നാണ് വിമർശനം.

കോവിഡ് കാലയളവ് ഒഴികെ കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്‌കൂൾ ഓണാഘോഷത്തിന് സമാനമായ നിയന്ത്രണം ഉണ്ടായിട്ടില്ല. പൊതുവിദ്യാലയങ്ങളിൽ നടക്കുന്ന ഓണാഘോഷങ്ങൾ കുട്ടികളിൽ കൂട്ടായ്മയുടെ മനോഭാവം വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും അധ്യാപക സംഘടനകൾ പറയുന്നു.

ഓഗസ്റ്റ് 21ലെ പരീക്ഷ മാറ്റിവച്ച് വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ ഓണാഘോഷത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്ടിഎ) വീണ്ടും വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

പരീക്ഷ മാറ്റി ഓണാഘോഷത്തിന് അവസരമൊരുക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമോ എന്നതാണ് ഇനി ശ്രദ്ധേയം.

Tags: Onam 2026
Share
Tweet
SendShare

More News from this section

ഓണാഘോഷ ദിവസം പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

റംബുട്ടാൻ വലയിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതെന്ന് കരുതി തൊടരുത്, അപകടം പതിയിരിക്കുന്നത് മരച്ചുവട്ടിൽ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ

നമാമി പമ്പ മിഷൻ വരുന്നു, പമ്പയുടെയും പോഷകനദികളുടെയും നവീകരണം, കൈത്തോടുകളുടെ സംരക്ഷണം, വെള്ളപ്പൊക്ക പ്രതിരോധം എന്നിവ ലക്ഷ്യം

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് 4,500 രൂപ ബോണസ്; അർഹതയില്ലാത്തവർക്ക് 3,000 രൂപ ഉത്സവബത്ത, വിതരണം ഓഗസ്റ്റ് 17 മുതൽ

സീറ്റ് ബെൽറ്റ് വിവാദത്തിൽ ക്ഷമാപണവുമായി സി.ആർ. മഹേഷ്; ‘എന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചു, ഖേദിക്കുന്നു’, തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങൾക്ക് നന്ദി

Latest News

വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മിലടി; ആക്രമണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; പ്രതിയെ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ചു

സ്‌കൂളുകളിൽ ഓണാഘോഷത്തിന് വിലക്ക്; 21ലെ പരീക്ഷ മാറ്റാതെ സർക്കാർ, വ്യാപക പ്രതിഷേധം

ചെങ്കോട്ടയിൽ ചരിത്രനിമിഷം; ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി മോദി, ആദ്യമായി വന്ദേമാതരം മുഴങ്ങി

മദ്യത്തിന് അധിക പണം വാങ്ങിയ ബെവ്കോ ജീവനക്കാർക്ക് പണി; കരുനാഗപ്പള്ളി ഔട്ട്ലെറ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ, വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി

ലഹരി ഉപയോഗവും കുടുംബ വഴക്കും; അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊന്നു, സംഭവത്തിന് പിന്നാലെ അക്രമാസക്തനായി പ്രതി, പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു

വായിൽ കടിച്ചുപിടിച്ച നോട്ട് വനിതാ കണ്ടക്ടർ വാങ്ങിയില്ല; തർക്കം രൂക്ഷമായി, കണ്ടക്ടർ ഇറങ്ങിപ്പോയി, കെഎസ്ആർടിസി സർവീസ് മുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies