'വളരെ സവിശേഷമായൊരു കാര്യം വരുന്നു'; മോഹന്‍ലാലിനൊപ്പം സഞ്ജുവിന്റെ സെല്‍ഫി; ആരാധകര്‍ ആകാംഷയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘വളരെ സവിശേഷമായൊരു കാര്യം വരുന്നു’; മോഹന്‍ലാലിനൊപ്പം സഞ്ജുവിന്റെ സെല്‍ഫി; ആരാധകര്‍ ആകാംഷയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 01:53 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ക്രിക്കറ്റില്‍നിന്നുള്ള ഇടവേള ആസ്വദിക്കുന്നതിനിടെയാണ് ആരാധകരെ അമ്പരപ്പിച്ച് സഞ്ജുവും ലാലേട്ടനും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നത്. മോഹന്‍ലാലിനൊപ്പം വാഹനത്തിലിരുന്ന് സഞ്ജു പകര്‍ത്തിയ സെല്‍ഫിയാണ് ശ്രദ്ധ നേടുന്നത്.

സഞ്ജുവിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ ടീം സാംസണ്‍ പങ്കുവെച്ച ചിത്രം സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും പങ്കിട്ടു. ചിത്രത്തിനൊപ്പം ‘വളരെ സവിശേഷമായ ഒരു കാര്യം വരുന്നുണ്ട്’ എന്നായിരുന്നു ടീം സാംസണ്‍ നല്‍കിയ കുറിപ്പ്. ഇതോടെ സഞ്ജു സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണോ എന്ന ചര്‍ച്ചയും ആരാധകര്‍ക്കിടയില്‍ സജീവമായി.

ചിത്രം സ്റ്റോറിയായി പങ്കുവെച്ച സഞ്ജു, മോഹന്‍ലാലിനെ ‘ഗോട്ട്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹത്തിനൊപ്പം ഇത്തരമൊരു കാര്യം ചെയ്യാന്‍ കഴിഞ്ഞത് തികച്ചും സവിശേഷമായ അനുഭവമാണെന്നും കുറിച്ചു. സഞ്ജുവിന്റെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സും ചിത്രം പങ്കുവെച്ചിട്ടുണ്ട്. ‘ചേട്ടന്‍ ആന്‍ഡ് ഏട്ടന്‍’ എന്നായിരുന്നു സിഎസ്‌കെയുടെ കുറിപ്പ്.

ഇരുവരുടെയും കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ല. അതേസമയം, കഴിഞ്ഞ വര്‍ഷം സഞ്ജു നടത്തിയ ഒരു പരാമര്‍ശവും ഇപ്പോഴത്തെ ചിത്രത്തിനൊപ്പം ആരാധകര്‍ ഓര്‍ത്തെടുക്കുകയാണ്. ബാറ്റിങ് ഓര്‍ഡറിലെ ഏത് പൊസിഷനിലും കളിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്നതിനിടെ സഞ്ജു തന്നെ മോഹന്‍ലാലിനോട് ഉപമിച്ചിരുന്നു.

ഏഷ്യാകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറുമായുള്ള അഭിമുഖത്തിലായിരുന്നു സഞ്ജുവിന്റെ പരാമര്‍ശം. സിനിമയില്‍ മോഹന്‍ലാല്‍ വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെ, ക്രിക്കറ്റിലും തനിക്ക് വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ കളിക്കാന്‍ മടിയില്ലെന്നായിരുന്നു സഞ്ജുവിന്റെ നിലപാട്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്‌ക്കുശേഷം ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത സഞ്ജു, സിംബാബ്വെക്കെതിരായ പരമ്പരയ്‌ക്കുള്ള ടീമിലും ഇടം നേടിയിരുന്നില്ല. അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ട്. അതിനായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മോഹന്‍ലാലിനൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം പുറത്തുവന്നത്.

Tags: sanju samsonSelfiesharedwith mohanlal
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies