വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 05:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വൈഭവ് സൂര്യവംശി സൃഷ്ടിച്ച കൗമാര വിസ്മയത്തിന്റെ ആവേശം തുടരുന്നതിനിടെ, കേരള ക്രിക്കറ്റ് ലീഗ് (KCL) മൂന്നാം സീസൺ യുവപ്രതിഭകളുടെ വേദിയാകാൻ ഒരുങ്ങുന്നു. ഇന്ത്യൻ അണ്ടർ-19 ടീമംഗങ്ങളടക്കം നിരവധി കൗമാര താരങ്ങളാണ് ഇത്തവണ ലീഗിലെ പ്രധാന ആകർഷണം. മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ.ആർ. രോഹിത്, അമയ് മനോജ്, ജോബിൻ ജോബി എന്നിവരുടെ പ്രകടനത്തിലേക്കാണ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ.

ഇവരിൽ മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ.ആർ. രോഹിത്, അമയ് മനോജ് എന്നിവർ തൃശൂർ ടൈറ്റൻസിനൊപ്പമാണ് അണിനിരക്കുന്നത്. കഴിഞ്ഞ സീസണിൽ ടീമിനായി അരങ്ങേറ്റം കുറിച്ച കെ.ആർ. രോഹിതിനെ നിലനിർത്തിയ ടൈറ്റൻസ്, മാനവ്, ഇനാൻ, അമയ് എന്നിവരെയും ടീമിലെത്തിച്ചു.

കേരളത്തിന്റെ അണ്ടർ-19 ടീമിനെ നയിച്ച മാനവ് കൃഷ്ണ മികച്ച ബാറ്ററും വിക്കറ്റ് കീപ്പറുമാണ്. രണ്ട് സെഞ്ചുറികളുടെ മികവിൽ ഇന്ത്യൻ അണ്ടർ-19 ടീമിലെത്തിയ താരം, അടുത്തിടെ ശ്രീലങ്കൻ പര്യടനത്തിലും സെഞ്ചുറി നേടി ശ്രദ്ധ നേടിയിരുന്നു. രഞ്ജി ട്രോഫിയിലൂടെ കേരളത്തിന്റെ സീനിയർ ടീമിലും അരങ്ങേറ്റം കുറിച്ച മാനവ് ടൈറ്റൻസിന്റെ പ്രധാന പ്രതീക്ഷകളിലൊരാളാണ്.

ലെഗ് സ്പിന്നർ മുഹമ്മദ് ഇനാൻ ദേശീയ അണ്ടർ-19 ടീമിലും ലോകകപ്പ് സംഘത്തിലും ഇടം നേടിയ താരമാണ്. ഓസ്ട്രേലിയയ്‌ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ ശ്രദ്ധേയ പ്രകടനം നടത്തിയ ഇനാൻ, ഗൂഗ്ലികളിലൂടെയും ഓൾറൗണ്ട് മികവിലൂടെയും ശ്രദ്ധേയനാണ്. ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന താരമെന്ന നിലയിലും ഇനാൻ വിലയിരുത്തപ്പെടുന്നു.

കെ.ആർ. രോഹിത് അതിവേഗ ബാറ്റിങ്ങിലൂടെ ശ്രദ്ധ നേടിയ കൗമാരതാരമാണ്. കഴിഞ്ഞ സീസണിൽ രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ച താരം, എൻഎസ്കെ ട്രോഫിയിൽ വെറും 10 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 39 റൺസ് നേടി ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കേരളത്തിന്റെ അണ്ടർ-19 ടീമിലെ സ്ഥിരതയാർന്ന ബാറ്റർമാരിൽ ഒരാളായ അമയ് മനോജ്, പഞ്ചാബിനെതിരായ സെഞ്ചുറിയടക്കം നിരവധി മികച്ച ഇന്നിങ്‌സുകൾ കളിച്ചിട്ടുണ്ട്. അടുത്തിടെ സീചെം ട്രോഫിയിലും സെഞ്ചുറി നേടി ടീമിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച അമയ്, ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് അണ്ടർ-19 ക്യാമ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, കൊച്ചി ടീമിനായി തുടർച്ചയായ മൂന്നാം സീസണിലും ഇറങ്ങുന്ന ജോബിൻ ജോബി ശ്രദ്ധേയ ഓൾറൗണ്ടറാണ്. ആദ്യ സീസണിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശ്രദ്ധ നേടിയ താരം, കഴിഞ്ഞ സീസണിൽ ഫാസ്റ്റ് ബൗളറായും തിളങ്ങി. കുച്ച് ബെഹാർ ട്രോഫിയിൽ ഹൈദരാബാദിനെതിരെ സെഞ്ചുറിയും അഞ്ച് വിക്കറ്റും ഒരേ മത്സരത്തിൽ സ്വന്തമാക്കി ജോബിൻ തന്റെ ഓൾറൗണ്ട് മികവ് തെളിയിച്ചിരുന്നു.

യുവതാരങ്ങളുടെ ഈ ശക്തമായ സാന്നിധ്യം കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനെ കൂടുതൽ ആവേശകരമാക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

Tags: Kerala Cricket Leaguemanav krishnaKCL 2026Mohammed Inan
Share
Tweet
SendShare

More News from this section

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

ബെംഗളൂരുവിൽ നിന്ന് യുവാവിനെ യുവതി ഉൾപ്പെട്ട ആറംഗ സംഘം തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

Latest News

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

സ്നേഹ മെർലിൻ

16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്‌നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം

ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം; പ്രത്യേക രാജ്യമായി അംഗീകരിക്കണമെന്ന് ലോകത്തോട് വിമോചന സംഘടനകളുടെ ആഹ്വാനം

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന് സർക്കാർ

പാലക്കാട് നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 6 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

മഞ്ചേരി നഗരസഭ മുൻ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

ആപ്പ് വേണ്ട… വെബ്സൈറ്റും വേണ്ട!; വാട്സ്ആപ്പിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം, AI സേവനം നാളെ മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies