‘100 മീറ്റർ ഷോട്ട്പുട്ട് എറിയാൻ കഴിയാത്തവർക്ക് നിയമനം’; ബോഡി ബിൽഡർമാരുടെ സിഐ നിയമനത്തിൽ മുൻ സർക്കാരിനെതിരെ ഹൈക്കോടതി
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘100 മീറ്റർ ഷോട്ട്പുട്ട് എറിയാൻ കഴിയാത്തവർക്ക് നിയമനം’; ബോഡി ബിൽഡർമാരുടെ സിഐ നിയമനത്തിൽ മുൻ സർക്കാരിനെതിരെ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 02:38 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കായികതാരങ്ങളുടെ പൊലീസ് നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ മുൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാജ്യാന്തര തലത്തിൽ മികവ് തെളിയിച്ച യോഗ്യതയുള്ള ഫുട്ബോൾ താരങ്ങളെ നിയമിക്കുന്നതിന് പകരം യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതിനെതിരെയാണ് കോടതിയുടെ പരാമർശങ്ങൾ.

‘100 മീറ്റർ ഷോട്ട്പുട്ട് എറിയാൻ കഴിയാത്ത ഒരാളെ നിയമിച്ചാൽ എങ്ങനെയാണ് കായികതാരമാകുന്നത്? ഷോട്ട്പുട്ട് 100 മീറ്റർ ദൂരത്തേക്ക് എറിയാൻ കഴിയുന്നവരെയാണ് നിയമിക്കേണ്ടത്’ എന്നായിരുന്നു കോടതിയുടെ പരാമർശം.

ഐ.എം. വിജയൻ, യു. ഷറഫലി, കെ.ടി. ചാക്കോ തുടങ്ങിയ പ്രഗത്ഭ കായിക താരങ്ങളെ ചട്ടപ്രകാരം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) തസ്തികയിൽ നിയമിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഇവർ ജോലി ചെയ്ത് ശമ്പളം വാങ്ങിയവരാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ നിലവിലെ ചില നിയമനങ്ങളിൽ ‘ഒരു പണിയും എടുക്കാതെ ശമ്പളം വാങ്ങാൻ നോക്കുന്നവർ’ ഉണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും കോടതി വിമർശിച്ചു.

കായികതാരങ്ങളെ നേരിട്ട് ഉയർന്ന പൊലീസ് തസ്തികകളിൽ നിയമിക്കുന്നത് സംബന്ധിച്ചും കോടതി കടുത്ത പരാമർശം നടത്തി. സിഐ തസ്തികയിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്നവർ പിന്നീട് ഉയർന്ന തസ്തികകളിലേക്ക് എത്തുമ്പോൾ, വർഷങ്ങളായി പ്രമോഷൻ കാത്തിരിക്കുന്ന എസ്‌ഐമാരുടെ അവസരങ്ങളെ ഇത് ബാധിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ചട്ടങ്ങൾ മറികടന്ന് നിയമനം നൽകുന്നതിൽ അഴിമതിക്ക് സാധ്യതയുണ്ടെന്നും ആവശ്യമില്ലാത്ത ആളുകളെ നിയമിക്കുന്നതും അഴിമതിക്ക് വഴിവെക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കായികതാരങ്ങളുടെ പൊലീസ് നിയമനത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിയമനം സംബന്ധിച്ച ചട്ടങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Tags: sportsKerala Police
Share
Tweet
SendShare

More News from this section

16കാരിയുടെ മരണം; പിന്നാലെ ഞെട്ടിക്കുന്ന കണ്ടെത്തൽ; 21കാരനായ ആൺസുഹൃത്ത് അറസ്റ്റിൽ

ഭാരതീയതയിലുള്ള വിശ്വാസമാണ് യുവശക്തിയുടെ പ്രധാന കരുത്ത്: അഡ്മിറല്‍ ആർ. ഹരികുമാർ; ബ്രിട്ടീഷുകാരും തുടർന്നുവന്ന ഭരണാധികാരികളും യഥാർത്ഥ ചരിത്രം മറച്ചുവെച്ചു: എസ്. സുദർശൻ

സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; വിവിധ ജില്ലകളിൽ മഴയ്‌ക്ക് സാധ്യത

‘പൊന്നുപോലെ വളർത്തിയ മോളാണ്, പരാതിയില്ല…’; മകളുടെ പോക്സോ പരാതിയിൽ 18 മാസം ജയിലിൽ, ഒടുവിൽ കുറ്റവിമുക്തനായി അച്ഛൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

മെസ്സി പണപ്പിരിവ് വിവാദത്തിൽ 22.6 കോടിയുടെ നികുതിവെട്ടിപ്പ്; റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗിനെതിരെ സെൻട്രൽ GST അന്വേഷണം, ആന്റോ അഗസ്റ്റിന് കുരുക്ക് മുറുകുന്നു

Latest News

മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്സണല്‍; 18-ാം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

ക്രിസ്റ്റ്യാനോ റൊണാള്‍-ഡോജോര്‍ജിന റോഡ്രിഗസ് വിവാഹം; ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ എത്തി; സ്വകാര്യ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്

‘100 മീറ്റർ ഷോട്ട്പുട്ട് എറിയാൻ കഴിയാത്തവർക്ക് നിയമനം’; ബോഡി ബിൽഡർമാരുടെ സിഐ നിയമനത്തിൽ മുൻ സർക്കാരിനെതിരെ ഹൈക്കോടതി

ഡൽഹിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

‘ഇത് ഒരുപക്ഷേ എന്റെ അവസാന വര്‍ഷമായിരിക്കും’; വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

യൂക്രെയ്നിലെ ലക്ഷ്മി മിത്തലിന്റെ വൻകിട ഇരുമ്പുരുക്ക് ശാലയ്‌ക്ക് നേരെ റഷ്യൻ മിസൈലാക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു; ഉൽപ്പാദനം ഭാഗികമായി നിർത്തിവെച്ചു

‘വളരെ സവിശേഷമായൊരു കാര്യം വരുന്നു’; മോഹന്‍ലാലിനൊപ്പം സഞ്ജുവിന്റെ സെല്‍ഫി; ആരാധകര്‍ ആകാംഷയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies