കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്‌പെൻഷൻ
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 11:38 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഗുസിലിയാംപര തഹസീൽദാർ എം. അയ്യാസാമിക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിച്ചത്.

സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ വില്ലേജ് അസിസ്റ്റന്റുമാർക്കും റവന്യൂ ഇൻസ്‌പെക്ടർമാർക്കും തഹസീൽദാർ നിർദേശം നൽകിയിരുന്നു. ഓഗസ്റ്റ് 18നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വൈകുന്നേരത്തിന് മുൻപ് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മിഷണർക്ക് മുൻപാകെ ഹാജരാകാനും അയ്യാസാമിക്ക് നിർദേശം നൽകിയിട്ടുണ്ട്.

തഹസീൽദാർ എന്തിനാണ് ഇത്തരമൊരു ഉത്തരവ് നൽകിയതെന്ന് അറിയില്ലെന്ന് തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പ്രതികരിച്ചു. തഹസീൽദാറിന്റെ ഉത്തരവിന്റെ പശ്ചാത്തലവും ലക്ഷ്യവും സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: CPIMCPI
Share
Tweet
SendShare

More News from this section

മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷന് രണ്ടാം നിക്കാഹ്; വധുവായി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മകൾ;  മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കല്യാണത്തിന് ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

ജന്തർ മന്തർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട കമ്യൂണിസ്റ്റ് ഭീകരനും; അരുണ്‍ ഭേൽക്കെ ഗഡ്ചിരോളിയിലെ നക്സൽ റിക്രൂട്ട്മെൻറിലെ പ്രധാനി; പാർലമെൻറ് ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് 

പ്രതിരോധ മേഖലയില്‍ വന്‍ ചുവടുവെപ്പ്; 405 ഉപകരണങ്ങളുടെ ആറാമത് തദ്ദേശീയവത്കരണ പട്ടിക പുറത്തിറക്കി കേന്ദ്രം

സ്വാതന്ത്ര്യദിന പരിപാടിയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികളെ ബുര്‍ഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു; സ്‌കൂള്‍ പൂട്ടി സീല്‍ ചെയ്ത് യുപി സര്‍ക്കാര്‍

ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ; അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഡോളറുകള്‍ നല്‍കണം; ഒഡീഷയിലെ അനുഭവം പങ്കുവെച്ച് അമേരിക്കന്‍ സഞ്ചാരി

Latest News

ട്രാക്കിലേക്ക് എങ്ങനെയെത്തി? അമ്പലപ്പുഴയിലെ ഒന്നരവയസുകാരന്റെ മരണത്തിൽ നാട്ടുകാർക്ക് സംശയം; ലോക്കോ പൈലറ്റിന്റെ മൊഴിയും നിർണായകം

അത്തം ഘോഷയാത്രയിലെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ; ‘ആകാശക്കാഴ്ച’യ്‌ക്ക് പിന്നിൽ മാജിക്കല്ല, കൃത്യമായ എൻജിനീയറിങ് മികവ്

 മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തെ തകർക്കും: രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്: ബിജെപി

കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്‌പെൻഷൻ

ശബരിമല സ്വർണ കവർച്ച: പ്രശാന്തിനും അജികുമാറിനുമെതിരെ ശക്തമായ തെളിവുകൾ; പോറ്റിയുമായുള്ള ഫോൺ രേഖകൾ പുറത്ത്

വടക്കഞ്ചേരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ജീപ്പിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മഞ്ചേരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

8 വയസുകാരിയെ മറയാക്കി ലഹരിക്കടത്ത്; എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ; അറസ്റ്റിലായവർക്ക് സ്വന്തമായി ടെക്സ്റ്റൈൽ ഷോപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies