മലപ്പുറം: വെട്ടത്തൂരില്‍ കോഴിഫാമില്‍ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങള്‍ മരിച്ചു. വെട്ടത്തൂര്‍ എഴുതല സ്വദേശികളായ പട്ടിക്കുത്തന്‍ ഹംസയുടെ മക്കളായ ഫാസില്‍ (30), സാഹിര്‍ (36) എന്നിവരാണ് മരിച്ചത്. കീഴാറ്റൂര്‍ നിരന്നപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഫാമില്‍ ജോലിചെയ്യുന്നതിനിടെ ഇരുവര്‍ക്കും അപ്രതീക്ഷിതമായി ശക്തമായ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
അപകടത്തില്‍ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.















