നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2026, 06:43 am IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തി മേഖലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും മരണം 157 ആയി. ഒരു കുട്ടിയുള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നാണ് നേപ്പാള്‍ പൊലീസിന്റെ കണക്ക്. ദുരന്തത്തില്‍ 750ലേറെ പേരെ കാണാതായതായാണ് വിവരം. കാണാതായവരില്‍ കൈലാസ മാനസസരോവര്‍ തീര്‍ഥാടനത്തിനായി എത്തിയ ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ദുരന്തത്തില്‍ ഇതുവരെ 157 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. അപകടസാധ്യത കൂടുതലുള്ള മേഖലകളില്‍നിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദുരന്തം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നിരവധി വിനോദസഞ്ചാരികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് നേപ്പാള്‍ ടൂറിസം മന്ത്രാലയം അറിയിച്ചു.

341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് വിവരമില്ലെന്നാണ് ടൂറിസം ബോര്‍ഡിന്റെ കണക്ക്. കാണാതായ വിദേശികളില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ ഓസ്ട്രേലിയ, ബ്രിട്ടന്‍, മലേഷ്യ, നെതര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്.

ചെളിയിലും അവശിഷ്ടങ്ങള്‍ക്കിടയിലും കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തി. ദുരന്തബാധിത മേഖലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ വിന്യസിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു. ടിബറ്റ് ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന ഭോട്ടെ കോശി നദിയില്‍ രാവിലെ ഒമ്പതോടെയാണ് അപ്രതീക്ഷിതമായി വന്‍ ജലപ്രവാഹമുണ്ടായത്. ഇതോടെ നദീതീര മേഖലകളില്‍ മിന്നല്‍പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകുകയായിരുന്നു.

ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന രസുവ, ധാഡിങ്, നുവാകോട്ട് ജില്ലകളെയാണ് ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത്. നിരവധി ഉള്‍നാടന്‍ ഗ്രാമങ്ങള്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞു. വീടുകള്‍ക്കും റോഡുകള്‍ക്കും പാലങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഉള്‍പ്പെടെ വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.

Tags: nepalflash flooddeath rate increasing
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies