സുകുമാര കുറുപ്പ് മരിച്ചെന്ന് അന്വേഷണ സംഘം; പതിറ്റാണ്ടുകള്‍ നീണ്ട തിരച്ചിലിന് അവസാനമാകുന്നു?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുകുമാര കുറുപ്പ് മരിച്ചെന്ന് അന്വേഷണ സംഘം; പതിറ്റാണ്ടുകള്‍ നീണ്ട തിരച്ചിലിന് അവസാനമാകുന്നു?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2026, 01:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരള പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് മരിച്ചുവെന്ന നിഗമനത്തില്‍ പുതിയ അന്വേഷണ സംഘം. കുറുപ്പ് എവിടെയാണെന്ന ചോദ്യത്തിന് ഇതോടെ അവസാനമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കുറച്ച് വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് സമര്‍പ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. ഹൃദ്രോഗത്തെ തുടര്‍ന്ന് കുറുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മൂന്ന് മാസം മുമ്പാണ് കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തിന് ശേഷം കുറുപ്പിനെ നേരില്‍ കണ്ടതായി പറയപ്പെടുന്ന ഏക മലയാളിയും ജാര്‍ഖണ്ഡില്‍ നഴ്സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനിയുമായ രത്‌നമ്മയുടെ മൊഴിയാണ് പുതിയ അന്വേഷണത്തിലെ പ്രധാന തെളിവുകളിലൊന്ന്. രത്‌നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ഐസിയുവില്‍ കഴിഞ്ഞിരുന്ന വ്യക്തി സുകുമാര കുറുപ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അന്ന് കുറുപ്പിന് ഏകദേശം 40 വയസായിരുന്നു. സംഭവം നടന്ന് നാല് പതിറ്റാണ്ട് പിന്നിട്ട സാഹചര്യത്തില്‍ ഹൃദ്രോഗബാധിതനായിരുന്ന ഒരാള്‍ ഇത്രയും കാലം ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. കുറുപ്പിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ക്കും പിന്നീട് ഇയാളുമായി ബന്ധമുണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 1984 ജനുവരി 22ന് പുലര്‍ച്ചെയാണ് സുകുമാര കുറുപ്പ് സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി താന്‍ മരിച്ചതായി വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടത്തിയത്.

ഇതിനായി ചാക്കോ എന്നയാളെ കൊലപ്പെടുത്തി മൃതദേഹം കാറിലിട്ട് കത്തിച്ച കേസിലാണ് കുറുപ്പ് പ്രതിയായത്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ സുകുമാര കുറുപ്പിനെ കണ്ടെത്താന്‍ കേരളത്തിനകത്തും പുറത്തുമായി വര്‍ഷങ്ങളോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. പുതിയ അന്വേഷണ സംഘത്തിന്റെ നിഗമനം അംഗീകരിക്കപ്പെടുന്നതോടെ കേരളത്തെ പതിറ്റാണ്ടുകളായി പിന്തുടര്‍ന്ന സുകുമാര കുറുപ്പ് കേസിലെ തിരച്ചിലിനും ഔദ്യോഗികമായി അവസാനമാകാന്‍ സാധ്യതയുണ്ട്.

Tags: CRIME BRANCHdiedsukumara kurupREPORT
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies