ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 01:52 pm IST
Facebook
Twitter
WhatsAppTelegram

ദുലീപ് ട്രോഫിയില്‍ മിന്നും പ്രകടനവുമായി മലയാളി താരം എംഡി നിധീഷ്. നോര്‍ത്ത് സോണിനെതിരായ സെമി ഫൈനലില്‍ ഏഴ് വിക്കറ്റുകളാണ് നിധീഷ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റും വീഴ്‌ത്തിയ നിധീഷിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ കരുത്തിലാണ് സൗത്ത് സോണ്‍ ഏഴ് വിക്കറ്റിന് നോര്‍ത്ത് സോണിനെ തകര്‍ത്ത് ഫൈനലില്‍ പ്രവേശിച്ചത്. നോര്‍ത്ത് സോണിന്റെ ആദ്യ ഇന്നിങ്സില്‍ ഓപ്പണര്‍ സനത് സാങ്വാന്‍ (10), ഗുര്‍നൂര്‍ ബ്രാര്‍ (0) എന്നിവരെയാണ് നിധീഷ് പുറത്താക്കിയത്. ബ്രാറിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം വിക്കറ്റ് നേടിയത്.

രണ്ടാം ഇന്നിങ്സിലും സനത് സാങ്വാന്റെ വിക്കറ്റ് നിധീഷിന് തന്നെ. 148 പന്തില്‍ 76 റണ്‍സെടുത്ത സാങ്വാനായിരുന്നു നോര്‍ത്ത് സോണിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കനയ്യ വാധ്വാന്‍ (14), അന്‍ഷുല്‍ കാംബോജ് (36), ഗുര്‍നൂര്‍ ബ്രാര്‍ (7), അര്‍ഷ്ദീപ് സിങ് (12) എന്നിവരെയും നിധീഷ് മടക്കി. കാംബോജിന്റെയും ബ്രാറിന്റെയും അര്‍ഷ്ദീപിന്റെയും കുറ്റികള്‍ തെറിപ്പിച്ചായിരുന്നു നിധീഷിന്റെ അഞ്ച് വിക്കറ്റ് നേട്ടം. മത്സരത്തില്‍ ആകെ ഏഴ് വിക്കറ്റുകളുമായി മലയാളി താരം സൗത്ത് സോണിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ആദ്യ ഇന്നിങ്സില്‍ നോര്‍ത്ത് സോണ്‍ 195 റണ്‍സിന് പുറത്തായി. 182 പന്തില്‍ 76 റണ്‍സെടുത്ത ഖമ്രാന്‍ ഇഖ്ബാലിന് മാത്രമാണ് നോര്‍ത്ത് സോണിനായി കാര്യമായ ചെറുത്തുനില്‍പ്പ് നടത്താനായത്. സൗത്ത് സോണിനായി വിദ്വത് കവീരപ്പ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ നിധീഷും തനയ് ത്യാഗരാജനും രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങില്‍ തിലക് വര്‍മ്മയുടെ പുറത്താകാതെയുള്ള 116 റണ്‍സിന്റെ കരുത്തില്‍ സൗത്ത് സോണ്‍ 312 റണ്‍സെടുത്തു. 250 പന്തില്‍ നിന്നാണ് തിലക് 116 റണ്‍സെടുത്തത്. ശ്രേയസ് ഗോപാല്‍ 169 പന്തില്‍ 87 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

രണ്ടാം ഇന്നിങ്സില്‍ നോര്‍ത്ത് സോണ്‍ 297 റണ്‍സിന് പുറത്തായി. വീണ്ടും നിധീഷ് പന്തുമായി തിളങ്ങിയതോടെ സൗത്ത് സോണിന് വിജയത്തിലേക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല. വിജയലക്ഷ്യം സൗത്ത് സോണ്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. തിലക് വര്‍മ്മ, ശ്രേയസ് ഗോപാല്‍, നാരായണ്‍ ജഗദീശന്‍ എന്നിവരുടെ ബാറ്റിങ് മികവും വിദ്വത് കവീരപ്പ, തനയ് ത്യാഗരാജന്‍, കവുരി സായ് തേജ എന്നിവരുടെ ബൗളിങ് മികവും ചേര്‍ന്നാണ് സൗത്ത് സോണിന് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന നിധീഷിന് നിലവില്‍ 34 വയസാണ്.

പ്രായം ദേശീയ ടീമിലേക്കുള്ള സാധ്യതകള്‍ക്ക് തിരിച്ചടിയാകുന്നുണ്ടെങ്കിലും, മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് താരം. 33-ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച സാരന്‍ഷ് ജെയിനിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് നിധീഷിനും ദേശീയ ടീമിലേക്കുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ പങ്കുവയ്‌ക്കുന്നത്. ദുലീപ് ട്രോഫി സെമി ഫൈനലിലെ ഏഴ് വിക്കറ്റ് പ്രകടനം അതിനുള്ള ശക്തമായ അവകാശവാദം കൂടിയാണ്.

Tags: Duleep Trophymd nidheeshseven wicketsouth zone
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

Latest News

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies