കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്ക്ക് 'വീട്ടില്‍ കയറാന്‍' അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 02:22 pm IST
Facebook
Twitter
WhatsAppTelegram

ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യത്ത് ഭര്‍ത്താവിനൊപ്പം വീണ്ടും താമസിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ വീട് അടിച്ചുതകര്‍ത്തതായി പരാതി. പൗണ്ടുകടവ് കോരളംകുഴി മണ്ണാംവിളാകം വീട്ടില്‍ മധുവിനും മക്കള്‍ക്കും നേരെയാണ് ആക്രമണമുണ്ടായതെന്നാണ് പരാതി. സംഭവത്തില്‍ മധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുമ്പ് മധുവിനെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയ ഭാര്യ പിന്നീട് തിരിച്ചെത്തി ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദം ചോദിച്ചിരുന്നതായാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ മധു ഇതിന് സമ്മതിച്ചില്ല. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് ആരോപണം. ഇരുമ്പ് കമ്പിപ്പാരയുമായാണ് യുവതി വീട്ടിലെത്തിയതെന്ന് പരാതിയില്‍ പറയുന്നു. മുറ്റത്തുനിന്നിരുന്ന മധുവിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്.

ഭയന്ന മധുവും മകനും വീടിനുള്ളില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ മുന്‍വശത്തെ ഹാളിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതിന് പിന്നാലെ വീടിന്റെ മുന്‍വാതിലും കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ പ്രവേശിച്ച യുവതി ഭീഷണി തുടര്‍ന്നതായും മധു പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

Tags: POLICE CASEWomen AttackedHusband housenot letting enter
Share
Tweet
SendShare

More News from this section

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

Latest News

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies