കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിനെ തുടർന്ന് അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറിയതായി പരാതി. കണ്ണൂർ പരിയാരത്താണ് സംഭവം.
പെരിന്തട്ട സ്വദേശി ലീന സുകുമാരന്റെ കാറിനാണ് കേടുപാടുകൾ വരുത്തിയത്. ഓഫീസിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ടയറാണ് കുത്തിക്കീറിയത്.
ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ ലീന സുകുമാരന്റെ മരുമകനെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പരിയാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.