‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണം ഇരട്ടത്താപ്പാണെന്ന് സി. സദാനന്ദൻ മാസ്റ്റർ എം.പി.

പിന്നീട് സമൂഹമാധ്യമങ്ങളിൽ നിന്ന് അടക്കം അദ്ദേഹത്തിന്റെ നിലപാടുകൾ പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലമാണെന്നും സദാനന്ദൻ മാസ്റ്റർ ആരോപിച്ചു. ഇത്തരം നിലപാടുകൾ കേരളത്തെ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാരീശക്തിക്ക് പ്രാധാന്യം നൽകുന്നതാണ് ഭാരത സംസ്കാരം. സ്ത്രീകൾ അടങ്ങി ഒതുങ്ങി കഴിയണമെന്ന തിട്ടൂരം ഭാരത സംസ്കാരത്തിന് എതിരാണ്. പണ്ടുകാലം മുതൽ തന്നെ സ്ത്രീകളെ ആരാധിക്കുന്നതാണ് നമ്മുടെ രീതി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന സമീപനങ്ങൾ ഭാരതീയ പാരമ്പര്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകുന്ന സമൂഹത്തിൽ ഇത്തരം പ്രസ്താവനകൾ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും സദാനന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

Share