യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂവച്ചല്‍ മുളമൂട് ബി.എസ്. ഭവനില്‍ ബാബു സിന്ധു ദമ്പതികളുടെ മകള്‍ അഞ്ജന(25)യെയാണ് വ്യാഴാഴ്ച രാത്രിയില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുകെയില്‍ ഉപരിപഠനത്തിന് വീസ വൈകിയതിന്റെ പ്രയാസമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. യുകെയിലുള്ള സഹോദരന്റെ കൂടെ പഠനത്തിനായി തയാറെടുപ്പുകള്‍ നടത്തിയെങ്കിലും യാത്രയ്‌ക്ക് തടസ്സമുണ്ടായി.

വ്യാഴാഴ്ച രാത്രി മുറിയില്‍നിന്ന് ആളനക്കം ഉണ്ടാകാത്തതിനാല്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ സഞ്ജു.

Share