17 മൊബൈല്‍ കണ്‍ട്രോള്‍…
സാര്‍17 ആന്‍സറിംഗ്…
വേസ്റ്റ് ഡമ്പ് യാര്‍ഡിനോട് ചേര്‍ന്ന് തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ ഒരു ബോഡി കിട്ടിയതിന്റെ ഇന്‍ഫര്‍മേഷനുണ്ട് സാര്‍…
നമുക്കു പണിയാകുമല്ലോ സാറേ…
അതിന്റെയിടയില്‍ പോയി ചാടിയോ ?
കൂടി വന്നാല്‍ ഒരു സസ്‌പെന്‍ഷന്‍ … അതില്‍ കൂടുതല്‍ ഒന്നുമില്ലല്ലോ?
ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഒരു ക്രൈമും,പൊലീസിന്റെ അന്വേഷണവും നടപടികളുമൊക്കെയാണന്നു വ്യക്തം. രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിന്റെ ടീസറിലെ പ്രസക്തമായ ഭാഗങ്ങളാണിത്. സെപ്റ്റംബര്‍ മാസത്തില്‍ റിലീസ്സിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ ഭാഗമായി പുറത്തുവിട്ട ഈ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്. ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയുടെ എല്ലാ ഫോര്‍മുലകളും ചേര്‍ത്തൊരുക്കുന്ന ഈ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു തന്നെ എത്തുമെന്നുറപ്പ്.
പൂര്‍ണ്ണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഇമോഷണല്‍ ഡ്രാമ ത്രില്ലറായിട്ടാണ് ഈ ചിത്രം എത്തുന്നതെന്ന് സംവിധായകന്‍ രജീഷ് പരമേശ്വരന്‍ പറഞ്ഞു. സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജുക്കുറുപ്പിന്റെമുന്‍ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥവും. ഗൗരവുമായ ഒരു കഥാപാത്രമാണ് ഇതിലെ സി.ഐ. ആന്റോ. നീതിനിര്‍ വ്വഹണത്തില്‍ എപ്പോഴും, സത്യസന്ധനായി നില കൊള്ളുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികജീവിതത്തില്‍ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.
ഗുഡ് ഹോപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യന്‍, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്‌ക്കര്‍ അലി, ഷഹീന്‍ സിദ്ദിഖ്, ദിനേശ് പ്രഭാകര്‍ മനോജ്.കെ.യു ,-ജയരാജ് വാര്യര്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലന്‍,സുരദി സന്തോഷ് രമാദേവി, മാസ്റ്റര്‍ ആദം എറിക്ക്, എന്നിവരും പ്രധാന താരങ്ങളാണ്. സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെതിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങള്‍ – കൈതപ്രം,,ജിസ് ജോയ്, ജോപോള്‍, സംഗീതം – രോഹിത് ഗോപാലകൃഷ്ണന്‍, ജെയ്‌ക്ക് ബിജോയ്‌സിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷന്‍ ഡിസൈനര്‍ – ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍. മേക്കപ്പ- കിരണ്‍ മനോജ്. സ്റ്റില്‍സ് – സിബിചീരന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഷിബിന്‍ കൃഷ്ണ. സൗണ്ട് ഡിസൈന്‍ -റോബിന്‍ ടോം. കോറിയോഗ്രഥി- ശ്രീജിത്ത് ഡാന്‍സ് സിറ്റി. ഫിനാന്‍മ്പ് കണ്‍ട്രോളര്‍- സിജോ ഡൊമിനിക്ക്. ഡിസൈന്‍- മാമി ജോ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – മാംഗോ സ്‌പേസ് മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ട്ടൈസിംഗ്- ബ്രിംഗ് ഫോര്‍ത്ത്. പ്രൊഡക്ഷന്‍ മാനേജര്‍ – മെഹ്‌മൂദ് കാലിക്കട്ട്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷാജി കൊല്ലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നികേഷ് നാരായണന്‍. ഗുഡ് ഫെല്ലാസ് റിലീസ്സ്യം, റോവാന്‍ എന്റെര്‍ടൈന്‍മെന്റുംചേര്‍ന്ന് സെപ്റ്റംബറില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.