പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2026, 04:12 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ നടപടിക്രമങ്ങളിലൂടെയും കേസന്വേഷണത്തിന്റെ സങ്കീർണമായ വഴികളിലൂടെയും പ്രേക്ഷകരെ കൊണ്ടുപോകുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു തികഞ്ഞ പൊലീസ് സ്റ്റോറിയായാണ് ഒരുങ്ങുന്നത്. പൊലീസ് ക്യാമ്പിലെയും പൊലീസ് സ്റ്റേഷനിലെയും ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ടീസർ ചിത്രത്തിന്റെ പ്രമേയത്തിൽ ഒളിഞ്ഞിരിക്കുന്ന ഗൗരവമേറിയ ദുരൂഹതകളിലേക്കാണ് സൂചന നൽകുന്നത്.

നീതിനിർവഹണത്തിനും കേസ് തെളിയിക്കുന്നതിനുമായി പൊലീസ് ഡിപ്പാർട്ട്‌മെന്റിന് കൃത്യമായ നിരവധി നടപടിക്രമങ്ങളുണ്ട്. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഈ നടപടിക്രമങ്ങൾ നിർണായകമാകാറുണ്ട്. ഇത്തരം നടപടിക്രമങ്ങളുടെ ചില ഭാഗങ്ങൾ ടീസറിൽ ദൃശ്യവൽക്കരിക്കുന്നുണ്ട്.

“അവളെ ഒറ്റക്കാക്കിയിട്ട് ഞാനെങ്ങോട്ടും ഒരിക്കലും വരില്ല സാർ…”

“കുറ്റം എന്നെങ്കിലും ഒരു നാൾ മറനീക്കി പുറത്തുവരും. ആ ഒരു ദിവസത്തിനു വേണ്ടി ഞാൻ കാത്തിരിക്കും.”

ടീസറിലെ ഈ സംഭാഷണങ്ങൾ ചിത്രത്തിന്റെ കഥാഗതിയിൽ ഒളിഞ്ഞിരിക്കുന്ന ശക്തമായ വൈകാരികതയിലേക്കും ദുരൂഹതകളിലേക്കും വിരൽചൂണ്ടുന്നു. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലൂടെ റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ അനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നതെന്ന് അണിയറപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു.

പോലീസ് സംവിധാനത്തിന്റെ ഉള്ളറകളും കേസന്വേഷണത്തിന്റെ വിവിധ തലങ്ങളും കഥാപാത്രങ്ങളുടെ വൈകാരിക സംഘർഷങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശക്തമായ കഥയുടെ കെട്ടുറപ്പും ചിത്രത്തിന്റെ പ്രധാന ആകർഷണമാകുമെന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ.

സെപ്റ്റംബർ 11ന് ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് ടീസർ പുറത്തിറക്കിയത്. റിലീസ് ചെയ്ത് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നവമാധ്യമങ്ങളിൽ ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചു. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വ്യക്തമാക്കുന്നതാണ് ടീസറിന് ലഭിക്കുന്ന പ്രതികരണങ്ങൾ.

11 ഐക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽ നിർമ്മിക്കുന്ന ചിത്രത്തിൽ പാർവ്വതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാർവ്വതിക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവർക്കൊപ്പം പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പി.എസ്. സുബ്രഹ്മണ്യവും വിജേഷ് തോട്ടുങ്കലും ചേർന്നാണ് തിരക്കഥയും രചനയും നിർവഹിച്ചിരിക്കുന്നത്. മുജീബ് മജീദാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം റോബി രാജ്. എഡിറ്റിംഗ് ചമൻ ചാക്കോ. കലാസംവിധാനം മഹേഷ് മോഹൻ. മേക്കപ്പ് അമൽ. കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്.

ബേബി പണിക്കർ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. സ്റ്റിൽസ് റിജാഷ് മുഹമ്മദ്. ദീപക് ലൈൻ പ്രൊഡ്യൂസറായും എൽദോ ജോൺ പ്രൊഡക്ഷൻ മാനേജറായും ഫഹദ് (അപ്പു) പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിക്കുന്നു. സനൂപ് ചങ്ങനാശ്ശേരിയാണ് പ്രൊഡക്ഷൻ കൺട്രോളർ.

സെൻട്രൽ പിക്ചേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ് പി.ആർ.ഒ.

Tags: SUBPrathama Drishtya Kuttakkar TeaserParvathy Thiruvothu New Malayalam MoviePrathama Drishtya Kuttakkar September 11 ReleaseMalayalam Police Emotional Thriller
Share
Tweet
SendShare

More News from this section

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies