കോഴിക്കോട്: സ്കൂട്ടർ മോഷ്ടിച്ച കേസിൽ 40കാരൻ പിടിയിൽ. പെരിങ്ങോളം അറപ്പൊയിൽ സ്വദേശി എ.പി. മുജീബിനെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
പന്തീരാങ്കാവ് സ്വദേശിയുടെ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. ഈ മാസം ഒന്നിനായിരുന്നു സ്കൂട്ടർ മോഷണം പോയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡും പന്തീരാങ്കാവ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച സ്കൂട്ടറും പൊലീസ് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.