നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 04:03 pm IST
Facebook
Twitter
WhatsAppTelegram

തലശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ തലശേരി ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. ഇരുഭാഗത്തിന്റെയും വാദം വിശദമായി കേട്ടശേഷമാണ് കോടതി ഹർജി വിധി പറയാനായി മാറ്റിയത്.

കേസിൽ കോടതി അനുമതിയോടെയാണ് ജൂലൈ 24ന് ഡോ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നിൽ ഏറെ നിയമനടപടികളും വിവാദങ്ങളും ഉണ്ടായിരുന്നു.

സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അഭിഭാഷകനൊപ്പം കീഴടങ്ങുന്നതിനായി കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് കുടകിൽവച്ച് ഡോ. റാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ അറസ്റ്റിന്റെ നിയമസാധുത ചോദ്യം ചെയ്ത് പ്രതിഭാഗം കോടതിയെ സമീപിച്ചു. അറസ്റ്റിൽ നിയമവിരുദ്ധത കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ സെഷൻസ് കോടതി റാമിനെ വിട്ടയക്കുകയായിരുന്നു.

തുടർന്ന് കോടതിയുടെ അനുമതിയോടെയാണ് ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ജാമ്യഹർജിയിൽ വാദം പൂർത്തിയായിരിക്കുന്നത്.

അതേസമയം ഡോ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ തന്നെ വിവാദമായിരുന്നു. പൊലീസും പ്രതിഭാഗവും തമ്മിൽ ഒത്തുകളിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളിൽ ഹൈക്കോടതിയും തലശേരി എസ്‌സി–എസ്‌ടി പ്രത്യേക കോടതിയും അന്വേഷണസംഘത്തെ വിമർശിക്കുകയും ചെയ്തിരുന്നു.

നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഡോ. സംഗീതയ്‌ക്ക് നേരത്തെ തന്നെ തലശേരി ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനിടെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിലാണ് ഇനി കോടതിയുടെ നിർണായക തീരുമാനം വരുന്നത്.

Tags: anjarakandy dental collegeNidhinraj Death CaseDr MK Ram BailThalassery Sessions Court
Share
Tweet
SendShare

More News from this section

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

ഇഡിയുടെ കത്ത് ലഭിച്ചു; പരിശോധിച്ച് നിയമപരമായി തീരുമാനിക്കും: ഡിജിപി

ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം! 96 ശതമാനത്തിലും വിരകൾ; നടുക്കുന്ന കണ്ടെത്തൽ

പിണറായി വിജയൻ കൈക്കൂലിയായി വാങ്ങിയതിന് തെളിവ്; കേസെടുക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ട് ഇഡി; വിശദമായ റിപ്പോർട്ട് സമർപ്പിച്ചു

Latest News

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

ഡല്‍ഹി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ വരുന്നു; മേയ്ജൂണില്‍ പരീക്ഷണ ഓട്ടം, വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര 1.5 മണിക്കൂറില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies