സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; കോളേജിലേക്ക് പോകുന്നതിനിടെ 18കാരനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; കോളേജിലേക്ക് പോകുന്നതിനിടെ 18കാരനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2026, 03:24 pm IST
Facebook
Twitter
WhatsAppTelegram

മാവേലിക്കര: കോളേജിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി പി. പരമേശ്വർ (18) ആണ് മരിച്ചത്.

കായംകുളം–തിരുവല്ല സംസ്ഥാനപാതയിൽ ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന് സമീപം ബുധനാഴ്ച രാവിലെ 8.20ഓടെയായിരുന്നു അപകടം. ചെട്ടികുളങ്ങര ഭാഗത്തുനിന്ന് കോളേജിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന പരമേശ്വർ, കായംകുളം ഭാഗത്തേക്ക് വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതം അതീവ ശക്തമായിരുന്നു. പരമേശ്വർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിന് പിന്നാലെ തെറിച്ചുപോയ സ്കൂട്ടർ റോഡിലൂടെ പിന്നാലെ വന്ന മറ്റൊരു ബൈക്കിലും ഇടിച്ചു. ഇതോടെ ബൈക്ക് യാത്രികനും അപകടത്തിൽപ്പെട്ടു.

തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സന്തോഷിനാണ് പരിക്കേറ്റത്. ചെട്ടികുളങ്ങര നിർമിതി കേന്ദ്രത്തിലെ ജീവനക്കാരനായ സന്തോഷിനെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.

അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ ആഘാതത്തിൽ പ്രദേശത്തും വലിയ ഞെട്ടലാണ് ഉണ്ടായത്. കോളേജിലേക്ക് പോകുകയായിരുന്ന യുവാവിന്റെ ജീവനാണ് നിമിഷങ്ങൾക്കുള്ളിൽ പൊലിഞ്ഞത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

ചെട്ടികുളങ്ങര കൈത തെക്ക് ശശിഭവനത്തിൽ പ്രസാദിന്റെയും കണ്ണമംഗലം സൗത്ത് ജിയുപിഎസിലെ അധ്യാപിക ശശികലയുടെയും മകനാണ് പരമേശ്വർ. പ്രസാദ് ബഹറൈനിൽ ജോലി ചെയ്യുകയാണ്. ഗൗരി പ്രിയയാണ് സഹോദരി.

Tags: Kerala Road AccidentMavelikkara AccidentChengannur Engineering StudentChettikulangara Bus Accident
Share
Tweet
SendShare

More News from this section

‘പുറത്ത് നിൽക്കടോ, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; ഇഡി റിപ്പോർട്ടിലെ ചോദ്യത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

മൂന്നാറിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ച് കൊന്നു, വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ജാഗ്രതാ നിർദേശം

വെറും കൗതുകം പണിയാകുമോ?? 80s റെട്രോ ട്രെൻഡ് വെറും നൊസ്റ്റാൾജിയയോ? ഡിജിറ്റൽ സുരക്ഷയിൽ ജാഗ്രത വേണമെന്ന് വിദഗ്ധൻ

മതപഠനത്തിനെത്തിയ 10 വയസുകാരോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; നാളെ മുതൽ കളക്ടറേറ്റുകളിലേക്ക് മാർച്ച്, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

അട്ടപ്പാടി വനത്തിൽ റീൽസെടുക്കാൻ കയറിയ യുവാക്കൾക്കെതിരെ കേസെടുക്കും; ഇരുവരെയും ഉദ്യോഗസ്ഥർ പുറത്തു കൊണ്ടുവന്നത് ജീവൻപണയം വെച്ച്; രക്ഷാപ്രവർത്തനത്തിനിടെ ആനയ്‌ക്ക് മുന്നിലും

Latest News

സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; കോളേജിലേക്ക് പോകുന്നതിനിടെ 18കാരനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ; പത്മശ്രീ ജേതാവ് റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം

വിനോദസഞ്ചാരം, നിക്ഷേപം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കേരളത്തിനും ഉത്തർപ്രദേശിനും സഹകരിച്ചു പ്രവർത്തിക്കാനാകും: ഇൻവെസ്റ്റ് യുപി സിഇഒ

സർക്കാർ ഡോക്ടർമാർക്ക് 70 വയസുവരെ സേവനം; വിരമിച്ച ശേഷവും വീണ്ടും നിയമനം, നിർണായക നീക്കവുമായി യുപി സർക്കാർ

വീടിനടിയിൽ ഗുഹ; 30 ലക്ഷം മുടക്കി പണിത വീട്ടിൽ താമസിക്കാനാകില്ല, കാസർകോട്ടെ സദന് കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

 മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

18 ആണോ 21 ആണോ? ഇന്ത്യയിലെ വിവാഹപ്രായം സംബന്ധിച്ച നിയമം അറിയാം

വാഷിങ് മെഷീനിൽ അലുമിനിയം ഫോയിൽ ഇടാറുണ്ടോ? ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും പരീക്ഷിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies