സബലെങ്കയെ വീഴ്ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2026, 04:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആര്യാന സബലെങ്കയെ തോല്‍പ്പിച്ച് എലേന റൈബാകിനയ്‌ക്ക് കന്നി യുഎസ് ഓപ്പണ്‍ കിരീടം. ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 6-4, 5-7, 6-2 എന്ന സ്‌കോറിനാണ് കസാഖിസ്ഥാന്‍ താരം സബലെങ്കയെ കീഴടക്കിയത്. കരിയറിലെ റൈബാകിനയുടെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. അതേസമയം, യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയതോടെ തന്നെ റൈബാകിന പുതിയ ലോക ഒന്നാം നമ്പര്‍ താരമാകുമെന്ന് ഉറപ്പായിരുന്നു. കിരീടം നേടിയതോടെ സബലെങ്കയെ മറികടന്ന് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും റൈബാകിന സ്വന്തമാക്കി.

യുഎസ് ഓപ്പണിലെ റൈബാകിനയുടെ പങ്കാളിത്തം പോലും നേരത്തെ സംശയത്തിലായിരുന്നു. സിന്‍സിനാറ്റി ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ദിവസങ്ങളോളം നടക്കാന്‍ പോലും താരത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ പരിക്ക് വകവയ്‌ക്കാതെ ന്യൂയോര്‍ക്കിലെത്തിയ റൈബാകിന ആദ്യ നാല് മത്സരങ്ങളിലും ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ മുന്നേറി. തുടര്‍ന്ന് ക്വിന്‍വെന്‍ ഷെങിനെയും കോകോ ഗൗഫിനെയും തോല്‍പ്പിച്ചപ്പോഴും ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് താരം തിരിച്ചെത്തിയത്.

ഫൈനലില്‍ ആദ്യ സെറ്റ് 6-4ന് റൈബാകിന സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സബലെങ്ക ശക്തമായി തിരിച്ചെത്തി 7-5ന് സെറ്റ് നേടി മത്സരം നിര്‍ണായക മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാല്‍ മൂന്നാം സെറ്റില്‍ റൈബാകിന വീണ്ടും നിയന്ത്രണം ഏറ്റെടുത്തു. 2-1ന് മുന്നിലെത്തിയ താരം സബലെങ്കയുടെ സര്‍വീസ് ബ്രേക്ക് ചെയ്യുകയും ആധിപത്യം നിലനിര്‍ത്തുകയും ചെയ്തു. ആഴത്തിലുള്ള റിട്ടേണുകളിലൂടെ സബലെങ്കയെ ബേസ്ലൈനിന് പിന്നിലേക്ക് തള്ളിയ റൈബാകിന 6-2ന് സെറ്റ് സ്വന്തമാക്കി കിരീടം ഉറപ്പിച്ചു.

ആദ്യ മാച്ച് പോയിന്റില്‍ ഡബിള്‍ ഫോള്‍ട്ട് സംഭവിച്ചെങ്കിലും അടുത്ത പോയിന്റില്‍ തന്നെ എയ്‌സിലൂടെ റൈബാകിന കിരീടം സ്വന്തമാക്കി. 2026ല്‍ റൈബാകിന നേടുന്ന രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരം ചാമ്പ്യനായിരുന്നു. 2022ല്‍ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ള റൈബാകിനയ്‌ക്ക് ഇനി ഫ്രഞ്ച് ഓപ്പണ്‍ കിരീടം കൂടി നേടിയാല്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം പൂര്‍ത്തിയാക്കാം. അതേസമയം, സബലെങ്കയുടെ തുടര്‍ച്ചയായ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമെന്ന സ്വപ്‌നമാണ് ഫൈനലിലെ തോല്‍വിയോടെ അവസാനിച്ചത്. ഒമ്പത് ഗ്രാന്‍ഡ് സ്ലാം ഫൈനലുകളില്‍ താരത്തിന്റെ അഞ്ചാമത്തെ തോല്‍വിയാണിത്.

Tags: ARYNA SABALENKAElena Rybakinacrowned US Open champion
Share
Tweet
SendShare

More News from this section

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

Latest News

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies