പരിക്കിന് ശേഷം 'തിരിച്ചുവരവ്' ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 04:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ 2026ല്‍ മുന്നേറ്റം തുടര്‍ന്ന് സ്പാനിഷ് ടെന്നിസ് താരം കാര്‍ലോസ് അല്‍കാരസ്. ആദ്യ റൗണ്ടില്‍ സാഫിയുലിനെയും രണ്ടാം റൗണ്ടില്‍ ഫാരിയയെയും മറികടന്ന അല്‍കാരസ് മൂന്നാം റൗണ്ടില്‍ ഇടംപിടിച്ചു. പരിക്കിന് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ താരം മികച്ച പ്രകടനമാണ് ന്യൂയോര്‍ക്കില്‍ പുറത്തെടുക്കുന്നത്. മൂന്നാം റൗണ്ടില്‍ ചൈനയുടെ വു യിബിങ്ങാണ് അല്‍കാരസിന്റെ എതിരാളി. അടുത്ത മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറാനാണ് സ്പാനിഷ് താരത്തിന്റെ ലക്ഷ്യം.

രണ്ടാം റൗണ്ട് വിജയത്തിന് പിന്നാലെ മത്സരത്തിലെ തന്റെ പ്രകടനത്തെക്കുറിച്ച് അല്‍കാരസ് പ്രതികരിച്ചു. ആദ്യ സെറ്റില്‍ പെട്ടെന്ന് പോയിന്റുകള്‍ നേടാനുള്ള ശ്രമമാണ് പിഴവായതെന്ന് താരം പറഞ്ഞു. ആദ്യ സെറ്റില്‍ താന്‍ വേഗത്തില്‍ പോയിന്റുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെന്നും അതിന് പകരം കൂടുതല്‍ ക്ഷമയോടെ നീണ്ട റാലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നുവെന്നും അല്‍കാരസ് വ്യക്തമാക്കി. ആദ്യ രണ്ട് മൂന്ന് ഷോട്ടുകളില്‍ ക്ഷമയോടെ കളിച്ച ശേഷം അവസരത്തിനനുസരിച്ച് ആക്രമിക്കുകയായിരുന്നു വേണ്ടതെന്നും താരം പറഞ്ഞു.

ആദ്യ സെറ്റിലെ പിഴവ് തിരിച്ചറിഞ്ഞതിന് പിന്നാലെ മത്സരത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് മനസിലായെന്നും പിന്നീട് കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോയെന്നും അല്‍കാരസ് പറഞ്ഞു. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ആര്‍തര്‍ ആഷ് സ്റ്റേഡിയത്തിലെ ആരാധക പിന്തുണയെക്കുറിച്ചും അല്‍കാരസ് വാചാലനായി. രാത്രി മത്സരത്തില്‍ ഗാലറിയില്‍നിന്നുള്ള ആവേശവും ഊര്‍ജവും താന്‍ ഏറെ ആസ്വദിക്കുന്നുവെന്ന് താരം പറഞ്ഞു.

ആരാധകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ മത്സരം രസകരവും ആവേശകരവുമാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അല്‍കാരസ് വ്യക്തമാക്കി. അടുത്ത റൗണ്ടിലും ഇതേ ആവേശത്തോടെ തിരിച്ചെത്താന്‍ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Tags: US openCarlos Alcarazround three
Share
Tweet
SendShare

More News from this section

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയും മക്കളും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies