വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല. ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തിയതും ശ്രദ്ധേയമാണ്. സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് പ്ലേയിങ് ഇലവനിലെ മറ്റ് താരങ്ങള്‍.

സിംബാബ്വെയ്‌ക്കെതിരായ പരമ്പരയില്‍ അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. സഞ്ജു സാംസണ്‍ ടീമിലുണ്ടായിരുന്നില്ല. പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത 15കാരനായ വൈഭവ് ശ്രദ്ധേയനായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്താനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. സഞ്ജു ടീമില്‍ തിരിച്ചെത്തിയതോടെ അഭിഷേക്-സഞ്ജു സഖ്യമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.

Share