കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 09:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി സഫയർ. എമറാൾഡിനെ 54 റൺസിനാണ് സഫയർ കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ ആംബർ റൂബീസിനെ നാല് വിക്കറ്റുകൾക്ക് തോൽപ്പിച്ചു.

എമറാൾഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സഫയർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുത്തു. 35 റൺസെടുത്ത അൻസു സുനിലും 30 റൺസെടുത്ത മാളവിക സാബുവും മാത്രമാണ് സഫയറിന്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് 15.1 ഓവറിൽ വെറും 57 റൺസിന് ഓൾ ഔട്ടായി. 20 റൺസെടുത്ത ക്യാപ്റ്റൻ നജ്ലയാണ് ടീമിന്റെ ടോപ് സ്കോറർ. സഫയറിന് വേണ്ടി വിനയ സുരേന്ദ്രനും ഇഷിത ഷാനിയും മൂന്ന് വിക്കറ്റ് വീതവും വി ജെ ശീതൾ രണ്ട് വിക്കറ്റും വീഴ്‌ത്തി. വിനയ സുരേന്ദ്രനാണ് പ്ലെയർ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തിൽ ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തു. 41 റൺസുമായി പുറത്താകാതെ നിന്ന ദിവ്യ ഗണേഷിന്റെ ഇന്നിങ്സാണ് റൂബീസിന്റെ സ്കോർ 100 കടത്തിയത്. ആംബറിന് വേണ്ടി നിയതി ആർ മഹേഷ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബർ 16.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 28 റൺസെടുത്ത അഭിരാമി പി ബിനുവും 23 റൺസെടുത്ത സായൂജ്യയുമാണ് ആംബറിന്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. റൂബീസിന് വേണ്ടി ആശ ശോഭന മൂന്നും നിത്യ ലൂർദ്ദ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. അഭിരാമി പി ബിനുവാണ് പ്ലെയർ ഓഫ് ദി മാച്ച്.

Tags: SUBKCL
Share
Tweet
SendShare

More News from this section

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും പേൾസിനും വിജയം

മാതൃകാപരമായ ചുവടുവെപ്പുമായി കെസിഎ; കാണികൾക്കായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വാട്ടർ ഡിസ്പെൻസർ യൂണിറ്റുകൾ സ്ഥാപിച്ചു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍

Latest News

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies