വാണിയമ്പലത്ത് വയോധികനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: വണ്ടൂർ വാണിയമ്പലത്ത് വയോധികനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചങ്കോട് പൂച്ചപ്പൊയിൽ സ്വദേശി മാമ്പള്ളി മൊയ്തീൻകുട്ടി (73) ആണ് മരിച്ചത്.

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വാണിയമ്പലം മുന്താസ് ടവറിലെ വാടകമുറിയിലാണ് മൊയ്തീൻകുട്ടി താമസിച്ചിരുന്നത്. വാടക പിരിക്കാനായി മുറിയിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.

മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ. സംഭവത്തിൽ വണ്ടൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Share