കോടികളുടെ ആസ്തിയുള്ള എംഎൽഎ; ഒരു ദിവസം തെരുവിൽ ഭിക്ഷക്കാരൻ; ആളെ തിരിച്ചറിയാതെ പെരുമാറിയവരിൽ പൊലീസുകാരും 
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോടികളുടെ ആസ്തിയുള്ള എംഎൽഎ; ഒരു ദിവസം തെരുവിൽ ഭിക്ഷക്കാരൻ; ആളെ തിരിച്ചറിയാതെ പെരുമാറിയവരിൽ പൊലീസുകാരും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2026, 04:02 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിലകൂടിയ വസ്ത്രങ്ങളും ആഡംബര കാറും സുരക്ഷാ ജീവനക്കാരുമെല്ലാം മാറ്റിനിർത്തി, സാധാരണ ഭിക്ഷക്കാരന്റെ രൂപത്തിൽ മണിക്കൂറുകളോളം മുംബൈയിലെ തെരുവിൽ ഇരുന്നാൽ എന്ത് സംഭവിക്കും?  എങ്ങനെയായിരിക്കും ആളുകളുടെ പെരുമാറ്റം? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടിയിറങ്ങിയത് ഒരു സാധാരണക്കാരനല്ല, കോടികളുടെ ആസ്തിയുള്ള ഒരു ജനപ്രതിനിധിയായിരുന്നു.

ഗട്ട്‌കോപ്പർ ഈസ്റ്റിലെ ബിജെപി എംഎൽഎ പരാഗ് ഷായാണ് വ്യത്യസ്തമായ രീതിയിൽ പരീക്ഷണം നടത്തിയത്. വേഷവും രൂപവും മാറ്റി, സുരക്ഷാ സംഘത്തെയും വാഹനത്തെയും ഒഴിവാക്കി അദ്ദേഹം മുംബൈയിലെ തെരുവിലിറങ്ങി. സാധാരണ ഭിക്ഷക്കാരനെപ്പോലെ റോഡരികിൽ ഇരുന്ന് ആളുകളോട് സഹായം അഭ്യർഥിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും ഇത് ശ്രദ്ധ നേടുകയാണ്.

വ്യക്തിയുടെ പദവിയും സാമ്പത്തിക ശേഷിയും അറിയാതെ വരുമ്പോൾ സമൂഹത്തിന്റെ സമീപനം എങ്ങനെ മാറുന്നു എന്ന് നേരിട്ട് മനസിലാക്കുകയായിരുന്നു ഷായുടെ ലക്ഷ്യം. ജൈന ആത്മീയ ഗുരു നമ്രാമുനിയുടെ നിർദേശത്തെ തുടർന്നായിരുന്നു പരീക്ഷണം.

തന്റെ യഥാർഥ വ്യക്തിത്വം അറിയാതെ ലഭിച്ച പ്രതികരണങ്ങൾ ഏറെ ചിന്തിപ്പിച്ചതായാണ് അദ്ദേഹം പറയുന്നത്. സമൂഹത്തിൽ ഒരാളുടെ സ്വാധീനവും പദവിയും സാമ്പത്തിക നിലയും അയാളോടുള്ള സമീപനത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നതിന്റെ അനുഭവമായിരുന്നു തെരുവിലെ മണിക്കൂറുകൾ.

അതേസമയം, അപരിചിതനായ ഭിക്ഷക്കാരനോട് മുംബൈയിലെ ചിലർ കാണിച്ച കരുതലും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരാൾ 20 രൂപ കൈമാറിയ ശേഷം ഭക്ഷണം വാങ്ങിക്കഴിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റൊരാൾ പണം പോലും വാങ്ങാതെ സമോസ നൽകി. ലഭിച്ച ഭക്ഷണം അവിടെവച്ചുതന്നെ കഴിച്ച ഷാ, മറ്റു ഭിക്ഷക്കാരെപ്പോലെ റോഡരികിൽ ഇരുന്നും സമയം ചെലവഴിച്ചു.

പിന്നീട് പരീക്ഷണത്തിന്റെ രണ്ടാം ഘട്ടമായിരുന്നു. വേഷം മാറി, മേക്കപ്പ് നീക്കി സ്വന്തം രൂപത്തിലേക്ക് തിരിച്ചെത്തിയ ഷാ അതേ പ്രദേശങ്ങളിലെത്തി. നേരത്തെ ഭിക്ഷക്കാരന്റെ വേഷത്തിൽ കണ്ടുമുട്ടിയ ചിലരുമായി വീണ്ടും സംസാരിച്ചു. എന്നാൽ ഇത്തവണ അവരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റമുണ്ടായിരുന്നുവെന്നാണ് ഷാ പറയുന്നത്. നേരത്തെ അവഗണിച്ചവരും ശ്രദ്ധിക്കാതിരുന്നവരും ഇപ്പോൾ വ്യത്യസ്തമായ രീതിയിൽ ഇടപെട്ടു.

തന്റെ സാമൂഹിക സ്ഥാനം മറച്ചുവെച്ചപ്പോഴും അത് വെളിപ്പെടുത്തിയപ്പോഴും ഒരേ വ്യക്തികളിൽനിന്നുണ്ടായ വ്യത്യസ്ത പ്രതികരണങ്ങൾ മനുഷ്യരുടെ സമീപനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് ഷാ ചൂണ്ടിക്കാട്ടി.

2024ലെ മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിനിടെ സമർപ്പിച്ച സത്യവാങ്മൂലമാണ് പരാഗ് ഷായെ രാജ്യത്തുതന്നെ ശ്രദ്ധേയനാക്കിയത്. 3,383 കോടിയിലധികം രൂപയുടെ ആസ്തിയായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട ഷാ അന്ന് മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർഥിയായിരുന്നു.

കോടികളുടെ സമ്പത്തിന്റെയും ജനപ്രതിനിധി എന്ന പദവിയുടെയും ഉടമയായ ഒരാൾ മണിക്കൂറുകളോളം തെരുവിൽ ഒരു സാധാരണ ഭിക്ഷക്കാരന്റെ ജീവിതം അനുഭവിച്ചറിഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്. പണം, പദവി, സാമൂഹിക അംഗീകാരം എന്നിവയ്‌ക്കപ്പുറം മനുഷ്യരോടുള്ള സമീപനം എത്രമാത്രം മാറുന്നു എന്നതിന്റെ നേരിട്ടുള്ള അനുഭവമായിരുന്നു ഈ പരീക്ഷണമെന്നാണ് ഷായുടെ വിലയിരുത്തൽ.

Tags: mlaBegger
Share
Tweet
SendShare

More News from this section

കേരളത്തിൽ നിന്നുള്ള മാധ്യമസംഘം കൊണാർക്കും, പുരിയും സന്ദർശിച്ചു

വന്താരയുടെ സംരക്ഷണത്തിൽ ആരോഗ്യവതിയായി; 13 മാസത്തിന് ശേഷം മാധുരി വീണ്ടും സ്വന്തം നാട്ടിൽ; കണ്ണീരോടെ വരവേറ്റ് കൊൽഹാപൂർ

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയെ കാര്‍ ഇടിച്ച സംഭവം; പ്രതി രാജസ്ഥാനില്‍ പിടിയില്‍, വധശ്രമക്കുറ്റവും

ഗുജറാത്തിന്റെ വികസന നായകനിൽ നിന്ന് ലോക നേതാവിലേക്ക്; മോദി ഭരണത്തിന്റെ 25 വർഷം; സേവാ സങ്കൽപ് അഭിയാനുമായി ബിജെപി, സെപ്റ്റംബർ 17 മുതൽ ഒരു മാസം നീളുന്ന ജനസമ്പർക്ക പരിപാടികൾ

ഇമിഗ്രേഷന്‍ പരിശോധന ഇല്ലേ? ഡല്‍ഹിയില്‍ നടപടിക്രമം പൂര്‍ത്തിയാക്കാതെ മൂന്ന് പേര്‍ അന്താരാഷ്‌ട്ര വിമാനത്തില്‍; എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്

തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ; നന്ദിഗ്രാമിൽ ഹസിറാണി രഥ് ബിജെപി സ്ഥാനാർത്ഥി; റജിനഗറിൽ സഖാറാവ് സർക്കാർ

Latest News

കോടികളുടെ ആസ്തിയുള്ള എംഎൽഎ; ഒരു ദിവസം തെരുവിൽ ഭിക്ഷക്കാരൻ; ആളെ തിരിച്ചറിയാതെ പെരുമാറിയവരിൽ പൊലീസുകാരും 

അഫ്ഗാനെതിരായ രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ പരമ്പര ഇന്ത്യയ്‌ക്ക്, സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ?

94 മത്സരങ്ങള്‍, തുടര്‍ച്ചയായി ഗോള്‍! ക്ലബ്ബ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോയുടെ അല്‍നസര്‍

അഞ്ച് വർഷത്തിനുള്ളിൽ AI വൻ ദുരന്തമുണ്ടാക്കാം; ഗൂഗിൾ ഡീപ്‌മൈൻഡ് ഗവേഷകൻ രാജിവച്ചു

ഏഷ്യന്‍ ഗെയിംസിന് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കന്‍ ജാവലിന്‍ താരം രുമേഷ് പതിരഗെയിക്ക് തിരിച്ചടി; മൂന്ന് ജാവലിനുകള്‍ വിമാനയാത്രയ്‌ക്കിടെ തകര്‍ന്നു

കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം

ന്യൂയോര്‍ക്കില്‍ സബ്വേ അപകടം; ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

നിസ്കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തി മോഷണം; ആറുമാസത്തിനിടെ കവർന്നത് നിരവധി ഇൻവെർട്ടർ ബാറ്ററികൾ; ഒടുവിൽ പ്രതി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies