വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം; കൊറാത്തിന്റെ ജീവിതവും ആശയങ്ങളും അനുസ്മരിച്ച് പ്രമുഖർ
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം; കൊറാത്തിന്റെ ജീവിതവും ആശയങ്ങളും അനുസ്മരിച്ച് പ്രമുഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2026, 11:01 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും തപസ്യ മുൻ അധ്യക്ഷനും ജന്മഭൂമി മുഖ്യപത്രാധിപരുമായിരുന്ന വി.എം. കൊറാത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം. തപസ്യയുടെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികൾക്ക് ഫറോക്കിലെ വി.എം. കൊറാത്തിന്റെ വസതിയായ ‘ശ്രീഹരി’യിൽ നടന്ന ചടങ്ങിലാണ് തുടക്കമായത്. സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും തപസ്യ പ്രവർത്തകരും വി.എം. കൊറാത്തിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

നോവലിസ്റ്റ് പി.ആർ. നാഥൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഗാന്ധിയനും സനാതനധർമത്തിൽ അധിഷ്ഠിതമായി പ്രവർത്തിച്ച വ്യക്തിയുമായിരുന്നു വി.എം. കൊറാത്തെന്ന് പി.ആർ. നാഥൻ പറഞ്ഞു. കൊറാത്തിന്റെ ജീവിതവും പ്രവർത്തനവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഇന്നും പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാഗതസംഘം വർക്കിങ് ചെയർമാൻ അഡ്വ. പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. വി.എം. കൊറാത്തിനുള്ള ഏറ്റവും വലിയ സ്മാരകം തപസ്യ തന്നെയാണെന്ന് എം.പി. അഹമ്മദ് പറഞ്ഞു. വി.എം. കൊറാത്ത് ഇല്ലാത്തതിനാൽ ചില ചോദ്യങ്ങൾ ചോദിക്കപ്പെടാതെ പോകുന്നുണ്ടെന്നും ആ ചോദ്യങ്ങൾ ചോദിക്കേണ്ട ഉത്തരവാദിത്തം തപസ്യയും ഭാരതീയ വിചാരകേന്ദ്രവും പോലുള്ള സംഘടനകൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കൊറാത്തിന്റെ ജീവിതം തന്നെയായിരുന്നു സന്ദേശം’

വി.എം. കൊറാത്തിന്റെ ജീവിതം തന്നെയായിരുന്നു അദ്ദേഹം നൽകിയ സന്ദേശമെന്ന് ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി. ഗോപാലൻകുട്ടി മാസ്റ്റർ അഭിപ്രായപ്പെട്ടു. കാര്യങ്ങളെ കൃത്യമായി കാണുകയും വിലയിരുത്തുകയും മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു കൊറാത്തെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ തെറ്റുകൾ തിരുത്താൻ എപ്പോഴും സന്നദ്ധനായിരുന്നുവെന്നും ആദർശം മുറുകെപ്പിടിച്ച മാതൃകാ പത്രപ്രവർത്തകനായിരുന്നു വി.എം. കൊറാത്തെന്നും പി. ഗോപാലൻകുട്ടി മാസ്റ്റർ കൂട്ടിച്ചേർത്തു.

വി.എം. കൊറാത്തിന്റെ വാക്കുകളും ഉപദേശങ്ങളും കാഴ്ചപ്പാടുകളും എന്നും തപസ്യയ്‌ക്ക് വഴികാട്ടിയാകുമെന്ന് തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു.

ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണന്റെ പത്നി പ്രേമലത, ജന്മഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ കെ. മോഹൻദാസ്, മുൻ ന്യൂസ് എഡിറ്റർ എം. ബാലകൃഷ്ണൻ, ഡോ. ജി. പ്രഭ, ആർട്ടിസ്റ്റ് മദനൻ, എം. സുധീന്ദ്രകുമാർ, കെ.എം. പരമേശ്വരൻ, പി. ബാലഗോപാലൻ, വി.എം. കൊറാത്തിന്റെ ഭാര്യാസഹോദരൻ വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

തപസ്യ സംസ്ഥാന ഉപാധ്യക്ഷൻ എം. ശ്രീഹർഷൻ സ്വാഗതവും കോഴിക്കോട് ജില്ലാ സെക്രട്ടറി മുരളി കാട്ടിശ്ശേരി നന്ദിയും പറഞ്ഞു. ഡോ. ശൈലേന്ദ്രവർമ നാന്ദിഗീതവും സുദേവ് ബാണത്തൂർ കവിതയും ആലപിച്ചു.

വി.എം. കൊറാത്തിന്റെ മകൻ ഹരീന്ദ്രനാഥ്, ഭാര്യ ബേബി പ്രസക്ത, മരുമകൻ എ. ഹരീന്ദ്രനാഥ് തുടങ്ങിയ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി എം. സതീശൻ, സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന ഉപാധ്യക്ഷൻ യു.പി. സന്തോഷ്, ജില്ലാ പ്രസിഡന്റ് കെ. മനോഹരൻ എന്നിവരും സന്നിഹിതരായിരുന്നു.

വി.എം. കൊറാത്തിന്റെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന്റെ ജീവിതം, പത്രപ്രവർത്തനം, സാമൂഹ്യ-സാംസ്കാരിക ഇടപെടലുകൾ, ആശയലോകം എന്നിവ അനുസ്മരിക്കുകയും പുതിയ തലമുറയിലേക്ക് എത്തിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.

Tags: Thapasya KeralaVM Korath Birth CentenaryVM Korath MemorialJanmabhumi Chief Editor
Share
Tweet
SendShare

More News from this section

വെള്ളാപ്പള്ളി നടേശൻ 90-ാം വയസ്സിലേക്ക്; കണിച്ചുകുളങ്ങരയിലെ വസതിയിൽ പിറന്നാൾ ആഘോഷം ഇന്ന്, പത്മഭൂഷൺ ലഭിച്ചതിന് ശേഷമുള്ള ആദ്യ ജന്മദിനം

ചൂടിന് നേരിയ ആശ്വാസം; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുനെല്ലി ക്ഷേത്രത്തിലെ മാലമോഷണ അന്വേഷണം; തമിഴ്‌നാട്ടുകാരായ മൂന്ന് വനിതകൾ കർണാടകയിൽ മൽപേ ബീച്ചിൽ പിടിയിൽ, കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ പിടിച്ചുപറി നടത്തിയ സംഘമെന്ന് പോലീസ്

ആലുവയിൽ പ്രവാസി യുവാവിന് നേരെ ക്രൂര ആക്രമണം; വാരിയെല്ലുകൾ തകർത്ത ശേഷം കനാലിലേക്ക് തള്ളിയിട്ടു, പണവും സ്വർണമാലയും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ്; കൊച്ചിയിലും വയനാട്ടിലും അഞ്ച് കേന്ദ്രങ്ങളിൽ എസ്‌ഐടി റെയ്ഡ്, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലും അഗസ്റ്റിൻമാരുടെ കുടുംബവീട്ടിലും റെയ്ഡ്

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം വീണ്ടും പരിശോധിക്കും; നാല് അംഗ ഉപസമിതിയെ നിയോഗിച്ച് കേരള സർവകലാശാല

Latest News

ബിഎസ്സി പഠനത്തിനിടെ കമ്യൂണിസ്റ്റ് ഭീകരനുമായി പ്രണയ വിവാഹം; 34 വർഷത്തെ അജ്ഞാതജീവിതത്തിന് വിരാമം; മാവോയിസ്റ്റ് നേതാവ് നക്ക സുശീല റാണി ആയുധം വെച്ച് കീഴടങ്ങി

ഒരു മുട്ടയ്‌ക്ക് 4,000 രൂപ!!! കറുത്ത കോഴിക്കുഞ്ഞിന് 6,500 വരെ!!! ചില്ലറക്കാരിയല്ല കോഴികളുടെ ലംബോർഗിനി

20 വർഷത്തിന് ശേഷം വീണ്ടും വിവാഹം; ജ്യോതികയെ കണ്ടതും കണ്ണുനിറഞ്ഞ് സൂര്യ, വൈറലായി വീഡിയോ

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം; കൊറാത്തിന്റെ ജീവിതവും ആശയങ്ങളും അനുസ്മരിച്ച് പ്രമുഖർ

വീരസൈനികർക്ക് ആജീവനാന്ത സൗജന്യ ട്രെയിൻ യാത്രയുമായി പ്രതിരോധമന്ത്രാലയം; കുടുംബാംഗങ്ങൾക്കും ആനുകൂല്യം

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസ്

കലോത്സവത്തിനിടെ വേദിയിൽ കുഴഞ്ഞുവീണ് അധ്യാപകൻ മരിച്ചു

കണ്ണന് മുന്നിൽ ഇനി ‘കോടതിവിളക്ക്’ ഇല്ല; ‘നീതിവിളക്ക്’ തെളിയും, ഹൈക്കോടതി നിർദേശത്തിന് പിന്നാലെ ഗുരുവായൂർ ഏകാദശി വിളക്കിന് പേരുമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies