മലപ്പുറം: എംഡിഎംഎ കേസിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മലപ്പുറം മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകൻ സുഹൈൽ പെരിങ്ങോടനാണ് അറസ്റ്റിലായത്. നിലമ്പൂരും സമീപ പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് എംഡിഎംഎ എത്തിച്ചുനൽകിയിരുന്ന സംഘത്തിലെ പ്രധാനിയാണ് സുഹൈൽ പെരിങ്ങോടൻ.
സുഹൈലിന് പുറമെ റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരും അറസ്റ്റിലായി. സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈൽ, വിവേക്, റീന എന്നിവർക്ക് സ്ഥിരമായി എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.