അച്ഛൻ ഓടിച്ച ഓട്ടോയിൽ ടിപ്പറിച്ച് അപകടം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: ഏനാത്ത് ടിപ്പറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം. ഏനാത്ത് സ്വദേശി വിനോദിന്റെ മകൻ അശ്വന്ത് വിനോദാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിയായിരുന്നു.

അപകടത്തിൽ അശ്വന്തിന്റെ അച്ഛനും ഓട്ടോ ഡ്രൈവറുമായ വിനോദിന് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏനാത്ത്–ഏഴംകുളം റോഡിൽ തട്ടാരുപടിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു.

 

Share