കണ്ണൂര്‍: പോലീസുകാരന്‍ മദ്യപിച്ച് ഓടിച്ച കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പരാതി. അഴീക്കല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രജിത്ത് ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. 21ന് ദേശീയപാതയില്‍ കണ്ണോത്തുംചാല്‍ ഭാഗത്താണ് അപകടമുണ്ടായത്. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയും പാര്‍ട് ടൈം ജീവനക്കാരിയുമായ സ്വാതിക്കും രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പരിക്കേറ്റത്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സ്വാതിയെ കാര്‍ ഇടിച്ചത്. ആദ്യം രണ്ട് തൊഴിലാളികളെ ഇടിച്ച ശേഷമാണ് കാര്‍ സ്വാതിയെ ഇടിച്ചതെന്നാണ് വിവരം. അപകടം കണ്ടിട്ടും എസ്.ഐ വാഹനം നിര്‍ത്താതെ പോയെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. സമീപത്തെ കടയിലുണ്ടായിരുന്നവര്‍ വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും അവര്‍ പറയുന്നു. വാഹനമിടിച്ചതിന് പിന്നാലെ നടക്കാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു എസ്.ഐയെന്ന് സ്വാതി ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
അപകടത്തിന്റെ പശ്ചാത്തലത്തിലാണ് രജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെയും മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ രജിത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.