ഇസ്ലാമാബാദ് 'അടച്ചുപൂട്ടി' പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; നഗരത്തിൽ കണ്ടെയിനറുകൾ കൊണ്ട് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമാബാദ് ‘അടച്ചുപൂട്ടി’ പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; നഗരത്തിൽ കണ്ടെയിനറുകൾ കൊണ്ട് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 01:28 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് മുന്നോടിയായി ഇസ്ലാമാബാദിൽ കനത്ത സുരക്ഷ. സെപ്റ്റംബർ 27ന് നടക്കുന്ന മാർച്ച് തടയാൻ നഗരത്തിലെ പ്രധാന റോഡുകളിലും റെഡ് സോണിലുമടക്കം കണ്ടെയ്നറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചു. 20,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

പിടിഐ പ്രവർത്തകർ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയാൻ കണ്ടെയ്നറുകൾ വെൽഡ് ചെയ്ത് ബാരിക്കേഡുകളാക്കി മാറ്റിയിരിക്കുകയാണ. മണലും ചരലും നിറച്ച് ഇവ കൂടുതൽ ഭാരമുള്ളതാക്കിയിട്ടുണ്ട്.

ആശുപത്രികൾക്കും ജാഗ്രതാ നിർദേശം

പ്രതിഷേധത്തിനിടെ അടിയന്തര സാഹചര്യമുണ്ടായേക്കാമെന്ന വിലയിരുത്തലിലാണ് ഇസ്ലാമാബാദിലെ ആശുപത്രികൾക്ക് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്. കുറഞ്ഞത് 100 യൂണിറ്റ് രക്തം കരുതാനും അടിയന്തര ചികിത്സയ്‌ക്കായി കിടക്കകൾ ഒഴിച്ചിടാനും നിർദേശിച്ചിട്ടുണ്ട്.

അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവച്ചതായും ആംബുലൻസ്, മെഡിക്കൽ, മറ്റ് ജീവനക്കാരുടെ അവധികൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ അവധിയിലുള്ള ജീവനക്കാരോടും തിരിച്ചെത്താൻ നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 30 വരെ ആശുപത്രികൾ അതീവ ജാഗ്രതയിൽ തുടരും.

പഞ്ചാബിൽനിന്നും സിന്ധിൽനിന്നുമായി 20,000ലധികം പൊലീസുകാരെ ഇസ്ലാമാബാദിൽ വിന്യസിക്കാനാണ് തീരുമാനം. റാവൽപിണ്ടി, അറ്റോക്ക്, ജെലം, മിയാൻവാലി മേഖലകളിലും അർധസൈനിക വിഭാഗങ്ങളെ വിന്യസിക്കും.

ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരെയും പിടിഐ നേതാക്കളെയും പ്രവർത്തകരെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിടിഐ അധ്യക്ഷൻ ബാരിസ്റ്റർ ഗോഹർ രാജ്യത്തുടനീളം 1,500 പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി ആരോപിച്ചിട്ടുണ്ട്.

ഇമ്രാൻ ഖാന്റെ മോചനത്തിന് പുറമെ ഭരണഘടനാപരമായ അവകാശങ്ങളും നിയമവാഴ്ചയും സംരക്ഷിക്കണമെന്ന ആവശ്യവും പിടിഐ ഉയർത്തുന്നുണ്ട്.  ജമാഅത്തെ ഇസ്ലാമി, കർഷക സംഘടനകൾ എന്നിവയും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ സെപ്റ്റംബർ 27ന്റെ പ്രതിഷേധം  പാകിസ്ഥാൻ ഭരണകൂടത്തിന് നിർണായകമായിരിക്കുകയാണ്.

Tags: PakistanPTI
Share
Tweet
SendShare

More News from this section

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍

ട്രംപ്-പെസെഷ്‌കിയന്‍ കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുങ്ങുമോ? യുഎന്‍ പൊതുസഭയ്‌ക്കിടെ ഇറാനുമായി ചര്‍ച്ചയ്‌ക്ക് നീക്കം

Latest News

ഇസ്ലാമാബാദ് ‘അടച്ചുപൂട്ടി’ പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; നഗരത്തിൽ കണ്ടെയിനറുകൾ കൊണ്ട് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം

മദ്യപിച്ച് വാഹനമോടിച്ചെു; പോലീസുകാരന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

പേർഷ്യൻ പൂച്ചയെ കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പീഡിപ്പിച്ചു; 56കാരന് മൂന്ന് വർഷം കഠിനതടവ്

ഏഷ്യന്‍ ഗെയിംസില്‍ റോഷിബിനയുടെ വെള്ളിത്തിളക്കം; ഗെയിംസില്‍ മെഡല്‍ സ്വന്തമാക്കുന്നത് മൂന്നാം തവണ

സതീശൻ, ചെന്നിത്തല… കരിമണൽ കർത്തയുടെ ഡയറിക്കുറിപ്പുകളിൽ പ്രമുഖ നേതാക്കളുടെ പേരുകൾ; കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്

അച്ഛൻ ഓടിച്ച ഓട്ടോയിൽ ടിപ്പറിച്ച് അപകടം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

സെപ്റ്റംബർ മാസം ശമ്പളം നേരത്തെ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 25ന് തുക അക്കൗണ്ടിലെത്തും — കാരണം ഇതാണ്

ജര്‍മ്മനി-അഡിഡാസ് ബന്ധത്തിന് വിട; അവസാന ജഴ്‌സി പുറത്തിറക്കി, നെതര്‍ലന്‍ഡ്‌സിനെതിരെ ധരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies