തിരുവനന്തപുരം: വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും പ്രദര്‍ശിപ്പിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബര്‍ ദമ്പതികളുടെ വീട്ടില്‍ വന്‍ കവര്‍ച്ച. കന്യാകുമാരി നാഗര്‍കോവിലിന് സമീപം തമ്മട്ടുകോണത്തെ വീട്ടില്‍ നിന്നാണ് 118 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നത്. വിഐപി ഗാര്‍ഡനില്‍ താമസിക്കുന്ന യൂട്യൂബര്‍ ദമ്പതികളായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം മധുമിത പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും ഉള്‍പ്പെടെയുള്ള സമ്പത്ത് പ്രദര്‍ശിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
സിസിടിവി ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളുള്ള മേഖലയിലാണ് ദമ്പതികളുടെ വീട്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നാണ് വിവരം. വീട്ടില്‍ സൂക്ഷിച്ചിരുന്ന 118 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കുടുംബം പൊലീസില്‍ പരാതി നല്‍കി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്‌ക്ക് പിന്നാലെയാണ് മോഷണം നടന്നതെന്നതും അന്വേഷണത്തില്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സംഭവത്തില്‍ രാജഗമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണത്തിന് പിന്നില്‍ ആരാണെന്നും മോഷ്ടിച്ച സ്വര്‍ണവും പണവും എവിടെയാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.