വീട്ടിലെ സ്വര്‍ണവും പണവും വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു; പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍ കവര്‍ച്ച, 118 പവന്‍ നഷ്ടം
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടിലെ സ്വര്‍ണവും പണവും വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു; പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍ കവര്‍ച്ച, 118 പവന്‍ നഷ്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 04:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും പ്രദര്‍ശിപ്പിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബര്‍ ദമ്പതികളുടെ വീട്ടില്‍ വന്‍ കവര്‍ച്ച. കന്യാകുമാരി നാഗര്‍കോവിലിന് സമീപം തമ്മട്ടുകോണത്തെ വീട്ടില്‍ നിന്നാണ് 118 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നത്. വിഐപി ഗാര്‍ഡനില്‍ താമസിക്കുന്ന യൂട്യൂബര്‍ ദമ്പതികളായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം മധുമിത പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും ഉള്‍പ്പെടെയുള്ള സമ്പത്ത് പ്രദര്‍ശിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

സിസിടിവി ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളുള്ള മേഖലയിലാണ് ദമ്പതികളുടെ വീട്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നാണ് വിവരം. വീട്ടില്‍ സൂക്ഷിച്ചിരുന്ന 118 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കുടുംബം പൊലീസില്‍ പരാതി നല്‍കി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്‌ക്ക് പിന്നാലെയാണ് മോഷണം നടന്നതെന്നതും അന്വേഷണത്തില്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സംഭവത്തില്‍ രാജഗമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണത്തിന് പിന്നില്‍ ആരാണെന്നും മോഷ്ടിച്ച സ്വര്‍ണവും പണവും എവിടെയാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags: YouTuberhome theft
Share
Tweet
SendShare

More News from this section

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ മദ്യനിരോധനം

 സെപ്തംബർ 28ന് പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

വി. മുരളീധരനൊപ്പമാണ് പാർട്ടി; അദ്ദേഹത്തെ ലക്ഷ്യമിടുന്നത് എക്സാലോജിക്ക് ഇടപാടിൽ നിന്നും ശ്രദ്ധതിരിക്കാൻ; നടക്കുന്നത് കോൺഗ്രസ്-സിപിഎം ഒത്തുകളി: രാജീവ് ചന്ദ്രശേഖർ

ഓണം ബംപര്‍ വില്‍പ്പനയില്‍ ചരിത്ര റെക്കോര്‍ഡ്; 90 ലക്ഷത്തില്‍ 89.85 ലക്ഷവും വിറ്റു, 30 കോടിയുടെ ഭാഗ്യശാലി ആരാകും?

ലഹരിയിൽ യുവാവിന്റെ അതിക്രമം; സ്വന്തം വീടിന് തീയിട്ടു, ഭാഗികമായി കത്തി നശിച്ചു

വഴിത്തർക്കത്തിനിടെ സഹോദരനെ അടിച്ചു കൊന്നു; കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

Latest News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറിന് വെങ്കലം; ഇനത്തില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയായി 36കാരി

വീട്ടിലെ സ്വര്‍ണവും പണവും വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു; പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍ കവര്‍ച്ച, 118 പവന്‍ നഷ്ടം

രാജസ്ഥാനില്‍ ബിജെപിക്ക് വന്‍ നേട്ടം; ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മേയര്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി സ്ഥാനാര്‍ത്ഥികള്‍

ടീം ഇന്ത്യയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്; 2028 വരെ കരാര്‍

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡോടെ കമല്‍ജീത-്‌സുരുചി സംഖ്യം; മെഡല്‍ നേട്ടം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍

വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies