മണ്ഡലകാലത്തിന് ആഴ്ചകൾ മാത്രം ബാക്കി; ശബരിമലയി‌ൽ അരവണ നിർമ്മാണത്തിൽ പ്രതിസന്ധി തു‌ടരുന്നു

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ശബരിമലയിലെ  പ്രധാന പ്രസാദമായ അരവണയുടെ കരുതൽ ശേഖരം ഗുരുതരമായ പ്രതിസന്ധിയിൽ.

അരവണ പ്ലാന്റിന്റെ നിർമ്മാണ ജോലികൾ വൈകുന്നതിനൊപ്പം നെയ്ക്ഷാമവും ബോർഡിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. മണ്ഡല തീർത്ഥാടനത്തിന് മുൻപായി 70 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി 72,000 ലിറ്റർ നെയ്യ് ആവശ്യമാണെങ്കിലും, നിലവിൽ ബോർഡിന്റെ കൈവശം 36,000 ലിറ്റർ നെയ്യ് മാത്രമാണുള്ളത്.

അതേസമയം, ആടിയ ശിഷ്ടം നെയ്യ് വിതരണമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം പൂർത്തിയായി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമാവുകയും ചെയ്തു.

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതികളെ സംരക്ഷിക്കുന്നത് തുടരുകയാണ്. ബോർഡിന്റെ ഈ നയത്തിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഭക്തജന സംഘടനകൾ.

Share