കൊച്ചി: കൊടും ഭീകരന്‍ അബ്ദുൾ നാസർ മദനിയുടെ അടുത്ത ബന്ധു ഇഷ മറിയം ഹാരിസിനെ ഉൾപ്പെടുത്തി പാർട്ടി സംസ്ഥാന ഘടകം രൂപീകരിച്ച് സിജെപി. സോണൽ കോഡിനേറ്റർമാരിൽ ഒരാളായാണ് ഇഷാ മറിയം ഹാരിസിനെ നിയോഗിച്ചത്. ഇഷയുടെ മദനിബന്ധം നേരത്തെ ജനം ടി വി പുറത്തുകൊണ്ടുവന്നിരുന്നു.
2026 മേയിൽ പാറ്റ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇഷാ മറിയം ഹാരിസ് സോഷ്യൽ മീഡിയ വീഡിയോകളിലൂടെ രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ പരിപാടികളും ആവശ്യങ്ങളും വിശദീകരിച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് അന്ന് പുറത്തുവന്നത്. ഒപ്പം കേന്ദ്രസർക്കാരിനെതിരെയും അവർ നിരന്തരം വീഡിയോകൾ ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇഷാ മറിയം ഹാരിസിന്റെ കുടുംബ പശ്ചാത്തലവും പുറത്തുവന്നത്. മദനിയുടെ ഭാര്യ സൂഫിയ മദനിടെ അടുത്ത ബന്ധുവാണ് ഇഷാ മറിയം ഹാരിസ്. മദനിയുമായുള്ള യുവതിയുടെ ബന്ധം നേരത്തെ ജനം ടി.വിയും റിപ്പോർട്ട് ചെയ്തിരുന്നു.
പാറ്റ പാർട്ടിക്ക് ദേശവിരുദ്ധ ശക്തികളുടെ പിന്തുണയുണ്ടെന്ന വിവരം കേന്ദ്ര ഇന്റലിജൻസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. മദനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളെ തന്നെ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോൾ പാറ്റ കൂട്ടം എന്താണ് സമൂഹത്തിൽ ലക്ഷ്യമിടുന്നത് എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരികയാണ്.