തൃശ്ശൂർ: വടക്കാഞ്ചേരി തെക്കുംകരയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ സോളമൻ എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി എൽദോസിന്റെ വീട്ടിൽ നിന്ന് മുള്ളൻപന്നിയുടെ ഇറച്ചിയും മാരകായുധങ്ങളും കണ്ടെത്തി.
പോലീസും വനംവകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഘത്തിലുണ്ടായിരുന്ന സോളമനെ എൽദോസ് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ വനാതിർത്തിയിൽ ഒളിച്ചിരുന്ന പ്രതിയെ മണിക്കൂറുകൾക്കകം വടക്കാഞ്ചേരി പൊലീസ് പിടികൂടി. വീട്ടിൽ നിന്ന് കണ്ടെത്തിയ മുള്ളൻപന്നിയിറച്ചിയുടെ ഉറവിടവും ആയുധങ്ങളുടെ ഉപയോഗവും സംബന്ധിച്ച് പൊലീസ്, വനംവകുപ്പ് അന്വേഷണം തുടരുകയാണ്.