വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2026, 01:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ നടപടി സ്വീകരിക്കുന്ന കേരള പൊലീസിന് തന്നെ നഗരസഭയുടെ പിഴ. തിരുവനന്തപുരം നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് കേരള പൊലീസിന് ₹15,030 പിഴ ചുമത്തി. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചു.

കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന രീതിയിൽ പിഎംജി, വഴുതക്കാട് മേഖലകളിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന പൊലീസ് കായിക മേളയുടെ പ്രചാരണത്തിനായാണ് ഈ ബോർഡുകൾ സ്ഥാപിച്ചതെന്നാണ് വിവരം.

പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്നും നിയമം ലംഘിച്ച് അവ സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിക്കുന്ന കേരള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ നടപടി സ്വീകരിച്ചത്.

പൊലീസ് മേധാവിക്ക് നോട്ടീസ്

നിയമലംഘനം ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരസഭ നൽകിയ പിഴ നോട്ടീസ് സംസ്ഥാന പൊലീസ് മേധാവി തുടർനടപടികൾക്കായി കായിക മേളയുടെ സംഘാടകരായ ഉദ്യോഗസ്ഥർക്ക് കൈമാറി. നഗരസഭ ചുമത്തിയ പിഴത്തുക അടയ്‌ക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി ഫ്ലക്സ് ബോർഡുകളും പരസ്യങ്ങളും സ്ഥാപിക്കുന്നവർക്കെതിരെ തദ്ദേശ സ്ഥാപനങ്ങളും പൊലീസും നടപടി സ്വീകരിക്കേണ്ട സാഹചര്യത്തിലാണ് നിയമപാലകരുടെ ഭാഗത്തുനിന്നുതന്നെ ഇത്തരമൊരു നിയമലംഘനം ഉണ്ടായത്.

തിരുവനന്തപുരം നഗരസഭ നേരത്തെയും പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. രാഷ്‌ട്രീയ പാർട്ടികളും വിവിധ സംഘടനകളും സ്ഥാപിച്ച ബോർഡുകൾക്കെതിരെയും നഗരസഭ നടപടി സ്വീകരിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഇപ്പോൾ പൊലീസ് കായിക മേളയുടെ പ്രചാരണ ബോർഡുകൾക്കെതിരായ നടപടി ശ്രദ്ധേയമാകുന്നത്.

Tags: Thiruvananthapuram CorporationKerala Police FineIllegal Flex BoardPolice Sports Meet
Share
Tweet
SendShare

More News from this section

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് ₹1,840 കുറഞ്ഞു, കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില അറിയാം

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം;വി ഡി സതീശൻ അനുകൂലികളായ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, നടപടി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ

കായംകുളം എൽമെക്സ് ആശുപത്രിയിൽ 37കാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, ന്യൂറോ ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും അനസ്തേഷ്യ രോഗാവസ്ഥ വഷളാക്കിയെന്നും പരാതി

“നിങ്ങൾ ഒറ്റയ്‌ക്കല്ല”; ബ്രസീലിന്റെ ലോകകപ്പ് തോൽവിയിൽ ശരീരം തകർന്ന അക്ഷയെ തേടി ബ്രസീലിയൻ മാധ്യമപ്രവർത്തകർ വീട്ടിൽ!

“അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യത ഇല്ല”; വഖ്‍ഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി

Latest News

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ  കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies