അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2026, 02:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധം കോൺഗ്രസിനുള്ളിൽ തന്നെ വിവാദമാകുന്നു. യൂത്ത് കോൺഗ്രസിലെ കെ സി വേണുഗോപാൽ ഗ്രൂപ്പാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആരോപണം.  വി ഡി സതീശനെ രാഷ്‌ട്രീയമായി ബുദ്ധിമുട്ടിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം നടത്തിയതെന്നും ഇവർ ആരോപിക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്കുനേരെയുണ്ടായ പ്രതിഷേധ ത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് അനാവശ്യ സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്ന നടപടിയായി സംഭവത്തെ ഒരു വിഭാഗം നേതാക്കൾ വിലയിരുത്തുന്നു.

കെ സി വേണുഗോപാൽ പക്ഷത്തെ നേതാക്കൾ പാർട്ടിക്കുള്ളിൽ മതിയായ കൂടിയാലോചന നടത്താതെയാണ് കൊല്ലത്ത് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് വിമർശനം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നടപടിയെ അപക്വമെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിക്കുന്നു.

‘സതീശനെ ബുദ്ധിമുട്ടിലാക്കുക ലക്ഷ്യം’

കെ സി വേണുഗോപാൽ പക്ഷവുമായി അടുപ്പമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് അമിത് ഷായ്‌ക്കെതിരായ പ്രതിഷേധം നടന്നതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം. കെ സി വേണുഗോപാൽ പക്ഷത്തിന്റെ ‘മെഗാഫോൺ’ പോലെ പ്രവർത്തിക്കുന്ന ഒരാളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

പ്രതിഷേധത്തിന് പിന്നിൽ മതിയായ രാഷ്‌ട്രീയ കൂടിയാലോചന ഉണ്ടായില്ലെന്നും ഇതുവഴി പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ നിലപാടുകൾക്ക് തന്നെ തിരിച്ചടിയുണ്ടാകുന്ന സാഹചര്യമുണ്ടായെന്നും വിമർശനം ഉയരുന്നു.

അതേസമയം, അമിത് ഷായ്‌ക്കുനേരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കും നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം ശക്തമായിട്ടുണ്ട്.

യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഇതോടെ സംസ്ഥാനത്ത് ബിജെപിക്ക് കൂടുതൽ രാഷ്‌ട്രീയ പ്രതിഷേധത്തിനുള്ള സാഹചര്യമൊരുക്കിയെന്ന ആശങ്കയാണ് വി ഡി സതീശൻ പക്ഷത്തെ ഒരു വിഭാഗം നേതാക്കൾക്കുള്ളത്. സിപിഎമ്മിനെ തികച്ചും അപ്രസക്തമാക്കി കൊണ്ട് ഊർജസ്വലമായി പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ റോൾ നിർവഹിക്കുന്ന ബിജെപിയുടെ പ്രതിഷേധങ്ങൾക്ക് കൂടുതൽ രാഷ്‌ട്രീയ മൂർച്ച ലഭിക്കാൻ യൂത്ത് കോൺഗ്രസ് നീക്കം കാരണമായെന്നാണ് ഇവരുടെ വിലയിരുത്തൽ.

കൊല്ലത്തെ പ്രതിഷേധം പാർട്ടിക്കുള്ളിൽ ആവശ്യമായ കൂടിയാലോചനകൾക്ക് ശേഷമായിരുന്നില്ലെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചു. സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ യുവമോർച്ച പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം കോൺഗ്രസിനുള്ളിൽ തന്നെ പുതിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags: youth congress keralaAmit Shah Black Flag ProtestKC Venugopal GroupV D Satheesan Congress
Share
Tweet
SendShare

More News from this section

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് ₹1,840 കുറഞ്ഞു, കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില അറിയാം

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം;വി ഡി സതീശൻ അനുകൂലികളായ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, നടപടി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ

കായംകുളം എൽമെക്സ് ആശുപത്രിയിൽ 37കാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, ന്യൂറോ ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും അനസ്തേഷ്യ രോഗാവസ്ഥ വഷളാക്കിയെന്നും പരാതി

Latest News

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies