‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: പുതിയ തലമുറയിലെ മുസ്ലിം പെൺകുട്ടികളുടെ സാമൂഹിക മാറ്റങ്ങളും മുന്നേറ്റങ്ങളും സമുദായ സംഘടനകൾക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് വിലപിച്ച് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി. നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ ഏറ്റവും കൂടുതൽ പിന്തുടരുന്നത് മുസ്ലിം പെൺകുട്ടികളാണ്. പുതിയ തലമുറയുടെ ചിന്താഗതിയിലും സാമൂഹിക ഇടപെടലുകളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടും സമുദായ സംഘടനകൾക്ക് അത് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നാണ് ഷാജിയുടെ വാക്കുകൾ.

കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറിലാണ് ഷാജിയുടെ പ്രസംഗം. പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകൾക്ക് പോലും പുതിയ തലമുറയെ കൃത്യമായി നയിക്കാനോ ആവശ്യമായ നിർദേശങ്ങൾ നൽകാനോ കഴിയുന്നില്ലെന്നും മന്ത്രി  പറയുന്നു.

 

Share