എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിശോധന
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2026, 02:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ക്രിമിനൽ കേസുകളിൽപ്പെട്ടവർ സ്‌കൂൾ സർവീസിൽ പ്രവേശിക്കുന്നത് തടയുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നിയമന നടപടികളിൽ പോലീസ് പരിശോധന നിർബന്ധമാക്കിയത്.

ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ നിയമന അംഗീകാരത്തിനായി സമർപ്പിക്കേണ്ട രേഖകളുടെ കൂട്ടത്തിൽ ഇനി പോലീസ് വെരിഫിക്കേഷൻ പെർഫോമയും ഉൾപ്പെടുത്തണമെന്നാണ് ഉത്തരവിലെ നിർദേശം.

നിയമന അംഗീകാരത്തിനായി സമർപ്പിക്കുന്ന പോലീസ് വെരിഫിക്കേഷൻ പെർഫോമയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട പോലീസ് അധികാരികളിൽ നിന്ന് റിപ്പോർട്ട് തേടണം. പോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം മാത്രമേ നിയമനത്തിന് അംഗീകാരം നൽകാവൂ എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

നിയമനത്തിന് പോലീസ് റിപ്പോർട്ട് നിർണായകം

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ ഇതോടെ ഉദ്യോഗാർഥികളുടെ പശ്ചാത്തല പരിശോധന കൂടുതൽ കർശനമാകും. നിയമനവുമായി ബന്ധപ്പെട്ട് അംഗീകാരം നൽകുന്ന അധികാരികൾ ബന്ധപ്പെട്ട പോലീസ് അധികാരികളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

ഇതിനാവശ്യമായ മാറ്റങ്ങൾ കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും വരുത്തും. നിലവിലുള്ള നിയമന അംഗീകാര നടപടിക്രമത്തിന്റെ ഭാഗമായാണ് പോലീസ് വെരിഫിക്കേഷൻ കൂടി ഉൾപ്പെടുത്തുന്നത്.

ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് പിന്നാലെ

എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ പോലീസ് വെരിഫിക്കേഷൻ സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നേരത്തേ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർച്ചയായാണ് വരുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം പോലീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദേശം.

ഈ നിർദേശത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലും പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയത്. കുട്ടികളുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാരുടെ നിയമനത്തിൽ പശ്ചാത്തല പരിശോധന ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.

Tags: Kerala Education DepartmentAided School Police VerificationKerala Teacher Recruitment Rules
Share
Tweet
SendShare

More News from this section

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് ₹1,840 കുറഞ്ഞു, കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില അറിയാം

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം;വി ഡി സതീശൻ അനുകൂലികളായ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, നടപടി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ

Latest News

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies