തിരുവനന്തപുരം: കോവളത്ത് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിന്റെ റൂട്ടിലേക്ക് ബൈക്ക് പ്രവേശിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വള്ളക്കടവ് സ്വദേശികളായ അഷ്‌കര്‍, നാദിര്‍ഷാ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ഞായറാഴ്ച കോവളം ജംഗ്ഷനില്‍ സംഭവം. തിരുവല്ലം ഭാഗത്തുനിന്ന് കോവളം ഭാഗത്തേക്ക് എത്തിയ ബൈക്ക് വാഹനവ്യൂഹത്തിന്റെ റൂട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ബൈക്ക് തടയാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ നിര്‍ത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കാഞ്ഞിരംകുളത്ത് കണ്ടെത്തി പിടികൂടിയത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതായും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതായും പൊലീസ് പറയുന്നു. ബൈക്കിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലായിരുന്നുവെന്നും പൊതുസേവകന്‍ നല്‍കിയ നിയമാനുസൃത നിര്‍ദേശം ലംഘിച്ചെന്നും എഫ്ഐആറില്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…’
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സംഭവത്തിന് പിന്നാലെ ഉപരാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് പരിശോധിച്ചുവരികയാണ്. എങ്ങനെയാണ് ബൈക്ക് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് വാഹനവ്യൂഹത്തിന്റെ റൂട്ടിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.