തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കുറയ്‌ക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പ്രധാന ട്രെയിനുകളില്‍ സ്ഥിരമായി അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. മാവേലി, മലബാര്‍ എക്‌സ്പ്രസുകളിലാണ് പ്രധാനമായും സ്ലീപ്പര്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചത്. ഇതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാകുകയും യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകുകയും ചെയ്യും. മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ സെപ്റ്റംബര്‍ 30 മുതലും തിരുവനന്തപുരം-മംഗളൂരു സര്‍വീസില്‍ ഒക്ടോബര്‍ ഒന്നുമുതലും ഓരോ സ്ലീപ്പര്‍ കോച്ച് വീതം അധികമായി ഉള്‍പ്പെടുത്തും. മലബാര്‍ എക്‌സ്പ്രസിലും ഓരോ സ്ലീപ്പര്‍ കോച്ച് വീതം അധികമായി അനുവദിച്ചിട്ടുണ്ട്. ഇതോടെ മാവേലി, മലബാര്‍ എക്‌സ്പ്രസുകളിലെ ആകെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം പത്തായി ഉയരും.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഇതിനുപുറമെ താംബരം-കന്യാകുമാരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സര്‍വീസുകളിലും എസി, സ്ലീപ്പര്‍, ജനറല്‍ വിഭാഗങ്ങളിലായി അധിക കോച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഈ ട്രെയിനുകള്‍ പുതുക്കിയ കോച്ച് ഘടനയോടെ സര്‍വീസ് നടത്തും. യാത്രക്കാരുടെ തിരക്ക് കുറയ്‌ക്കുന്നതിനും കൂടുതല്‍ പേര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിനുമുള്ള റെയില്‍വേയുടെ നടപടി ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകും.