10, 10, 10! സമ്മര്‍ദമില്ലാതെ കൃത്യത; ഏഷ്യന്‍ ഗെയിംസില്‍ വനിതാ കോമ്പൗണ്ട് അമ്പെയ്‌ത്തില്‍ ചൈനയെ വീഴ്‌ത്തി ഇന്ത്യ; ഏഴാം സ്വര്‍ണം

Published by
ജനം വെബ്‌ഡെസ്ക്

നഗോയ: ഐച്ചിനഗോയ ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിനത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണത്തുടക്കം. വനിതകളുടെ കോമ്പൗണ്ട് ടീം അമ്പെയ്‌ത്തിലാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ഒന്നാം സീഡായ ചൈനയെ മറികടന്ന ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസിലെ കിരീടം നിലനിര്‍ത്തി. ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ്, തനിപര്‍ത്തി ചികിത എന്നിവര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം ഏഴായി. ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച കൃത്യതയോടെയാണ് മത്സരിച്ചത്. സമ്മര്‍ദഘട്ടങ്ങളിലും ഏകാഗ്രത കൈവിടാതിരുന്ന ഇന്ത്യന്‍ സംഘം തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

നാലാം എന്‍ഡിന്റെ ആദ്യ റൊട്ടേഷനില്‍ ചൈന 10, 9, 9 എന്നിങ്ങനെ പോയിന്റുകള്‍ നേടിയപ്പോള്‍ ഇന്ത്യ 10, 10, 10 എന്ന കൃത്യമായ സ്‌കോറുമായി മറുപടി നല്‍കി. രണ്ടാം റൊട്ടേഷനില്‍ 30/30 എന്ന മികച്ച സ്‌കോറുമായി ചൈന തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യ ലീഡ് കൈവിട്ടില്ല. തുടര്‍ന്ന് വീണ്ടും 10, 10, 10 എന്ന തകര്‍പ്പന്‍ സ്‌കോറുമായി ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു. ഫൈനലിലെ പ്രകടനത്തോടെ ദക്ഷിണ കൊറിയ നേരത്തെ കുറിച്ച ലോക റെക്കോര്‍ഡിനൊപ്പമെത്താനും ഇന്ത്യന്‍ ടീമിന് സാധിച്ചു.

Share