നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ഒന്‍പതാം സ്വര്‍ണം. ട്രാപ്പ് ഷൂട്ടിങ് മിക്‌സഡ് ടീം ഇനത്തില്‍ നീരു ദണ്ഡയും കൈനാന്‍ ചെനായിയും അടങ്ങിയ സഖ്യമാണ് ഇന്ത്യയ്‌ക്കായി പൊന്‍തിളക്കം സമ്മാനിച്ചത്. ഗെയിംസിന്റെ 11-ാം ദിനം ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വര്‍ണ മെഡലാണിത്. ഫൈനലില്‍ തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ നേട്ടം. തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ കൃത്യതയോടെ ലക്ഷ്യം ഭേദിച്ച നീരു ദണ്ഡ-കൈനാന്‍ ചെനായ് സഖ്യം 34 പോയിന്റുമായാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഖത്തര്‍ ടീമിനെ ഒരു പോയിന്റിന് പിന്നിലാക്കിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. 34 പോയിന്റോടെ ഇന്ത്യന്‍ സഖ്യം ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തമാക്കി. വ്യക്തിഗത ട്രാപ്പ് ഷൂട്ടിങ്ങിലും സ്വര്‍ണം നേടിയ നീരു ദണ്ഡയ്‌ക്ക് രണ്ട് ദിവസത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ സ്വര്‍ണ മെഡലാണിത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് ട്രാപ്പ് ഷൂട്ടിങ്ങിലെ ഈ സുവര്‍ണ നേട്ടം.















