ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ സംവിധാനം മൂന്ന് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്. അര്‍മേനിയ, തജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ആകാശിന്റെ വിദേശ ഉപഭോക്താക്കളെന്ന് അദ്ദേഹം വ്യക്തമാക്കി. അര്‍മേനിയയാണ് ആകാശിന്റെ ആദ്യ വിദേശ ഉപഭോക്താവ്. നിരവധി ബാറ്ററികള്‍ അര്‍മേനിയ സ്വന്തമാക്കിയതായി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. പിന്നാലെ തജിക്കിസ്ഥാനിലേക്കും തുര്‍ക്ക്‌മെനിസ്ഥാനിലേക്കും സംവിധാനം കയറ്റുമതി ചെയ്തു. ആകാശിന്റെ ഉല്‍പ്പാദനം സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സായുധസേനയ്‌ക്കായി കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ തദ്ദേശീയ മിസൈല്‍ രൂപകല്‍പ്പനയും നിര്‍മാണശേഷിയും പക്വത കൈവരിച്ചതിന്റെ ഉദാഹരണമാണ് ആകാശെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഉയര്‍ന്ന വേഗതയിലുള്ള വ്യോമ ലക്ഷ്യങ്ങളെ നേരിടാന്‍ ആകാശിന് ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച ഹ്രസ്വദൂര ഉപരിതല-വ്യോമ മിസൈല്‍ സംവിധാനമാണ് ആകാശ്. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ചേര്‍ന്നാണ് സംവിധാനം നിര്‍മിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയിലും കരസേനയിലും ആകാശ് ഉപയോഗത്തിലുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ആകാശിന്റെ വിവിധ പതിപ്പുകള്‍ വികസിപ്പിച്ചുവരുന്നുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലെ പരീക്ഷണങ്ങളിലും ആകാശ് പ്രൈം ഉള്‍പ്പെടെയുള്ള പതിപ്പുകള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രതിരോധ കയറ്റുമതി വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ആകാശിന്റെ വിദേശ സാന്നിധ്യവും വര്‍ധിക്കുന്നത്. പ്രതിരോധ ഉല്‍പ്പാദന മേഖലയിലെ തദ്ദേശീയ സാങ്കേതികവിദ്യയും സ്ഥിരതയാര്‍ന്ന ഉല്‍പ്പാദനശേഷിയുമാണ് കയറ്റുമതി വിപുലീകരണത്തിന് സഹായിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി ചൂണ്ടിക്കാട്ടി.