ഇ-ചെലാൻ അടച്ചില്ലെങ്കിൽ വാഹനത്തിന് സേവനങ്ങളില്ല; പിഴയൊടുക്കുംവരെ ഫിറ്റ്നസ്, ലൈസൻസ്, ആർസി പുതുക്കൽ തടയും, സുപ്രീംകോടതി നിർദേശം
Friday, October 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇ-ചെലാൻ അടച്ചില്ലെങ്കിൽ വാഹനത്തിന് സേവനങ്ങളില്ല; പിഴയൊടുക്കുംവരെ ഫിറ്റ്നസ്, ലൈസൻസ്, ആർസി പുതുക്കൽ തടയും, സുപ്രീംകോടതി നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2026, 07:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് പിഴയൊടുക്കാത്ത വാഹന ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും പിഴയൊടുക്കുന്നതുവരെ വിവിധ ഓൺലൈൻ സേവനങ്ങൾ തടയണമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

പിഴയൊടുക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർസി, പുക പരിശോധനാ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ നൽകേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പിഴ അടച്ചശേഷം മാത്രമേ ഇത്തരം സേവനങ്ങൾ അനുവദിക്കാവൂ.

വാഹനങ്ങൾ കരിമ്പട്ടികയിൽ; വിൽപ്പനയ്‌ക്കും വിലക്ക്

പിഴയൊടുക്കാത്ത വാഹനങ്ങളെ കേന്ദ്ര സർക്കാരിന്റെ പരിവഹൻ പോർട്ടലിൽ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ഇത്തരം വാഹനങ്ങളുടെ വിൽപ്പനയും തടയും. തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

ഇ-ചെലാൻ നൽകുന്നതുകൊണ്ട് മാത്രം നിയമലംഘനങ്ങൾക്ക് പരിഹാരമാകില്ലെന്നും പിഴത്തുക ഫലപ്രദമായി ഈടാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്ത് ഇതുവരെ ₹49,194.05 കോടി രൂപയുടെ ഇ-ചെലാൻ നൽകിയിട്ടുണ്ടെങ്കിലും ഇതിൽ ₹26,175.05 കോടി രൂപ മാത്രമാണ് പിരിച്ചെടുക്കാനായത്. വലിയ തുക പിഴയായി ചുമത്തിയിട്ടും അതിന്റെ ഗണ്യമായൊരു ഭാഗം പിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതി ഇടപെടൽ.

തുടർച്ചയായ പരിശോധന വേണം

പിഴയൊടുക്കാത്ത വാഹനങ്ങൾ കണ്ടെത്തുന്നതിനായി തുടർച്ചയായ പരിശോധന നടത്തണമെന്നും അത്തരം വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. നിലവിൽ അധികൃതരുടെ കസ്റ്റഡിയിലുള്ള വാഹനങ്ങൾക്ക് പിഴ കുടിശ്ശികയുണ്ടോയെന്നും പരിശോധിക്കണം.

ദേശീയപാത, സംസ്ഥാനപാത, നഗരപാത എന്നിവിടങ്ങളിൽ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനുള്ള ശുപാർശകൾ നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കൂടാതെ ഓരോ സംസ്ഥാനത്തെയും നിരീക്ഷണ സംവിധാനങ്ങളുടെയും ഇ-ചെലാനുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനാടിസ്ഥാനത്തിലുള്ള ഡാഷ്‌ബോർഡ് തയ്യാറാക്കണം. ഈ ഡാഷ്‌ബോർഡ് മാസത്തിലൊരിക്കൽ അപ്‌ഡേറ്റ് ചെയ്യണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ഇ-ചെലാൻ സംവിധാനത്തിലൂടെ നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനൊപ്പം പിഴത്തുക യഥാസമയം ഈടാക്കുന്നതിനുള്ള സംവിധാനവും കാര്യക്ഷമമാക്കണമെന്നതാണ് കോടതി നിർദേശത്തിന്റെ പ്രധാന ലക്ഷ്യം.

Tags: Supreme Court E Challan OrderVehicle Seizure For Unpaid FinesTraffic Fine Recovery India
Share
Tweet
SendShare

More News from this section

What Is Drowning?

വിനോദയാത്രയ്‌ക്കിടെ അറബിക്കടലിൽ ഇറങ്ങിയ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

തോൽക്കാൻ മനസ്സില്ലാത്ത ‘വിദർശനം’: പ്രതിസന്ധികളെ തോൽപ്പിച്ച് ഏഷ്യൻ ഗെയിംസിൽ മുത്തമിട്ട മലയാളി തിളക്കം!

കോളജിന് പുറത്തേക്ക് വിളിച്ചുവരുത്തി ആക്രമണം; ഒന്നാം വർഷ ബികോം വിദ്യാർത്ഥി കൊല്ലപ്പെട്ടു, അഞ്ച് പേരടങ്ങുന്ന സംഘമെന്ന് പോലീസ്

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

“You saved the plane, you did well”; രക്തത്തിൽ കുളിച്ച പൈലറ്റിനോട് യാത്രക്കാർ; ടെക്സ്റ്റൈൽ എൻജിനീയറിംഗ് പഠിക്കാൻ പോയ സ്മിത് മച്ചർ പൈലറ്റ് ആയത് ഇങ്ങനെ

‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു’; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

വന്യജീവി വാരാഘോഷം; തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം, ഒക്ടോബർ 2 മുതൽ 8 വരെ അവസരം

ഇ-ചെലാൻ അടച്ചില്ലെങ്കിൽ വാഹനത്തിന് സേവനങ്ങളില്ല; പിഴയൊടുക്കുംവരെ ഫിറ്റ്നസ്, ലൈസൻസ്, ആർസി പുതുക്കൽ തടയും, സുപ്രീംകോടതി നിർദേശം

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി; സ്പീക്കർ ഉചിതമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി, ആവശ്യമെങ്കിൽ ഗവർണർക്ക് കൈമാറാനും നിർദേശം

കോട്ടയത്ത് വാടകവീടിന് തീപിടിച്ച് തമിഴ്‌നാട് സ്വദേശിയായ മരിച്ചു; ബൈക്കും സ്‌കോർപ്പിയോയും സ്റ്റാർട്ടാക്കിയ നിലയിൽ, തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് പോലീസ്

എം.കെ. മുനീറിന് ക്യാബിനറ്റ് പദവി; ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചു വി. മുരളീധരൻ, സതീശനെതിരെ രൂക്ഷ വിമർശനം

കോന്നി പോത്തുപ്പാറയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കനത്ത മഴയിൽ കൊട്ടാരക്കരയിൽ KSRTC ബസിന് മുന്നിലേക്ക് മരം കടപുഴകി വീണു; നിറയെ യാത്രക്കാരുമായി വാളകത്തേക്ക് പോയ ബസ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies