കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

Published by
ജനം വെബ്‌ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് പേര്‍ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു, കോട്ടയം കുറുമല്ലൂര്‍ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്‌നാട് അണ്ണാ സത്യ നഗര്‍ സ്വദേശിനി വിജയലക്ഷ്മി ജഗദീഷ്, തഞ്ചാവൂര്‍ പട്ടുകോട്ട സ്വദേശിനി ഹെപ്‌സിബ ദേവമണി എന്നിവരാണ് മരിച്ച മറ്റ് നഴ്‌സുമാര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായ സൗദി പൗരനും അപകടത്തില്‍ മരിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

റാനിയയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെവച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം. തായിഫ് ഗവര്‍ണറേറ്റിലെ വിവിധ ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. വെള്ളിയാഴ്ച അവധിദിനമായതിനാല്‍ ഷോപ്പിങ്ങിനായി സൗദി പൗരന്റെ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ റാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share