മുംബൈ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകർ തമ്മിൽ കൂട്ടയടി. മുംബൈ ദാദറിലെ ശിവസേന ഭവന് സമീപമാണ് പ്രതിഷേധത്തിൽ പങ്കെടുത്തവർ തമ്മിൽ വാക്കേറ്റവും പിന്നീട് കയ്യാങ്കളിയും ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ശിവാജി പാർക്കിൽ നടന്ന പ്രതിഷേധം കഴിഞ്ഞ് പ്രവർത്തകർ മടങ്ങുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ചിലർ പരസ്പരം തർക്കിക്കുന്നതും പിന്നീട് അടിപിടിയിലേക്ക് നീങ്ങുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. പൊലീസ് സ്ഥലത്തെത്തി ഇടപെട്ട് സംഘർഷത്തിലേർപ്പെട്ടവരെ പിരിച്ചുവിട്ടു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.
മുംബെയിലെ പ്രതിഷധത്തിനിടെ അഭിജിത് ദീപ്കെ വേദി വിട്ടതിന് പിന്നാലെയാണ് പാറ്റകൾ തമ്മിലടിച്ചത്. ദൃശ്യങ്ങൾ പ്രചരിക്കുന്നെങ്കിലും സിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല. മുംബെയിലെ സംഘർഷത്തിൽ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
കഴിഞ്ഞ ദിവസം മുംബെെയിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും പാറ്റകൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ക്രിമിനലുകളും ഗുണ്ടകളും സിജെപിയുടെ ബാനറിൽ തെരുവിൽ സംഘർഷമുണ്ടാക്കുന്നെന്ന പരാതിയാണ് ജനങ്ങൾ ഉന്നയിച്ചത്. മുംബൈയിൽ സിജെപിക്ക് പ്രതിഷേധത്തിനായി ആളെ എത്തിച്ചത് ഉദ്ദവ് ശിവസേനയും മഹാരാഷ്‌ട്ര നവ നിർമ്മാൺ സേനയാണെന്നാണ് വിവരം. മുംബൈ നിവാസികളുടെ ഭാഗത്ത് നിന്നുയരുന്ന പ്രതിഷേധം സിജെപിക്ക് പിന്തുണ നൽകുന്ന ഉദ്ദവ് പക്ഷ ശിവസേനയേയും വെട്ടിലാക്കുകയാണ്.