സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2026, 03:27 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വീട്ടിലെ കറന്റ് ബിൽ കുറയ്‌ക്കാനായി സോളർ സ്ഥാപിക്കാനിറങ്ങിയതായിരുന്നു പേരാമ്പ്ര സ്വദേശി ബഷീർ ചിത്രകൂടം. എന്നാൽ സോളർ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾക്കിടെ വീട്ടുമുറ്റത്ത് കുഴിയെടുത്തപ്പോൾ ബഷീറും കുടുംബവും കണ്ടത് വർഷങ്ങളായി തിരഞ്ഞുനടന്ന ഒരു സ്വർണമാല. നാല് വർഷം മുൻപ് നഷ്ടപ്പെട്ട ഭാര്യ ഫാത്തിമയുടെ ഒരു പവൻ മാലയാണ് അപ്രതീക്ഷിതമായി മണ്ണിനടിയിൽ നിന്ന് തിരിച്ചുകിട്ടിയത്.

എരവട്ടൂർ പാറപ്പുറം റോഡിലെ കുറ്റിവയൽ സ്വദേശിയായ ബഷീറിന്റെ ഭാര്യ ഫാത്തിമയുടെ മാലയാണ് 4 വർഷം മുൻപ് വീട്ടിൽവച്ച് കാണാതായത്. വീടും പരിസരവും അരിച്ചുപെറുക്കി തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഒടുവിൽ മാല നഷ്ടപ്പെട്ടതായി കരുതി കുടുംബം അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

അതിനിടെയാണ് വീട്ടിൽ സോളർ സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി എർത്ത് സ്ഥാപിക്കാൻ വീടിനോട് ചേർന്ന് ആദ്യം കുഴിയെടുത്തു. എന്നാൽ കെഎസ്ഇബി അധികൃതർ നടത്തിയ പരിശോധനയിൽ സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തി. എർത്ത് മറ്റൊരു ഭാഗത്ത് സ്ഥാപിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.

ഇതോടെ വീടിന്റെ മുറ്റത്ത് പുതിയ സ്ഥലത്ത് കുഴിയെടുക്കേണ്ടിവന്നു. കുഴിയെടുക്കുന്നതിനായി മുറ്റത്ത് പാകിയിരുന്ന കടപ്പ കല്ലുകൾ മാറ്റി. മണ്ണ് നീക്കി ഏകദേശം ഒന്നരയടി താഴെയെത്തിയപ്പോഴാണ് സ്വർണമാല കണ്ടെത്തിയത്. എർത്ത് സ്ഥാപിക്കുന്ന ജോലിക്കെത്തിയ കായണ്ണ സ്വദേശി സുബീഷാണ് മാല കണ്ടെടുത്തത്. ഉടൻ തന്നെ സ്വർണമാല ബഷീറിനെ ഏൽപിച്ചു.

നാല് വർഷം മുൻപ് കാണാതായ മാല തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ ബഷീറിനും കുടുംബത്തിനും സന്തോഷമായി. കറന്റ് ബിൽ കുറയ്‌ക്കാനായി തുടങ്ങിയ സോളർ ജോലിക്കിടെ, വർഷങ്ങളായി നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണമാല കൂടി തിരിച്ചുകിട്ടുകയായിരുന്നു.

Tags: Goldsolar
Share
Tweet
SendShare

More News from this section

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

Latest News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies