മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published by
ജനം വെബ്‌ഡെസ്ക്

പൂനെ: മഹാരാഷ്‌ട്ര നിയമസഭാ കൗണ്‍സിലിലെ (എംഎല്‍സി) ബിരുദധാരികളുടെയും അധ്യാപകരുടെയും മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പേരുകളാണ് ഒക്ടോബര്‍ നാലിന് ന്യൂഡല്‍ഹിയിലെ ബിജെപി കേന്ദ്ര ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചത്. പൂനെ ഡിവിഷന്‍ ബിരുദധാരി മണ്ഡലത്തില്‍ ഡോ. സ്മിത യോഗേഷ് ജാദവ്, നാഗ്പൂര്‍ ഡിവിഷന്‍ ബിരുദധാരി മണ്ഡലത്തില്‍ സുധാകര്‍ വിത്തല്‍റാവു കോഹ്ലെ, പൂനെ ഡിവിഷന്‍ അധ്യാപക മണ്ഡലത്തില്‍ കൗസ്തുഭ് മുരളീധര്‍ ഗാവ്‌ഡെ എന്നിവരെയാണ് ബിജെപി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്.

മഹാരാഷ്‌ട്രയിലെ അഞ്ച് ബിരുദധാരി, അധ്യാപക മണ്ഡലങ്ങളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഔറംഗാബാദ് ഡിവിഷന്‍ ബിരുദധാരി, പൂനെ ഡിവിഷന്‍ ബിരുദധാരി, നാഗ്പൂര്‍ ഡിവിഷന്‍ ബിരുദധാരി, അമരാവതി ഡിവിഷന്‍ അധ്യാപക, പൂനെ ഡിവിഷന്‍ അധ്യാപക മണ്ഡലങ്ങളാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. ഒക്ടോബര്‍ ആറാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ ഏഴിന് സൂക്ഷ്മപരിശോധന നടക്കും. ഒക്ടോബര്‍ ഒമ്പത് വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. ഒക്ടോബര്‍ 23നാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ 27ന് വോട്ടെണ്ണല്‍ നടക്കും. ഒക്ടോബര്‍ 31നകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അഞ്ച് സീറ്റുകളിലേക്കുള്ള സീറ്റ് വിഭജനത്തില്‍ ബിജെപി മൂന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്. പൂനെ ഡിവിഷന്‍ ബിരുദധാരി, പൂനെ ഡിവിഷന്‍ അധ്യാപക, നാഗ്പൂര്‍ ഡിവിഷന്‍ അധ്യാപക മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share