കീവ്: യുക്രെയ്നിലെ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സുമിയിലെ കുസും ഗ്രൂപ്പിന്റെ മരുന്ന് നിര്‍മാണ പ്ലാന്റിന് നേരെയാണ് ആക്രമണമുണ്ടായത്. പ്ലാന്റ് പൂര്‍ണമായും തകര്‍ന്നതായാണ് വിവരം. ആക്രമണത്തില്‍ 400 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍നിന്നുള്ള മരുന്നുകള്‍ യുക്രെയ്നിലേക്ക് കയറ്റുമതി ചെയ്യുന്ന കുസും ഗ്രൂപ്പ് 1994ലാണ് ആരംഭിച്ചത്. ഇന്ത്യക്കാരനായ രാജീവ് ഗുപ്തയാണ് നിലവിലെ ഉടമ. 2002ല്‍ മറ്റ് കമ്പനികളുടെ മരുന്നുകളുടെ വിതരണം അവസാനിപ്പിച്ച് കുസും ഗ്രൂപ്പ് സ്വന്തമായി മരുന്ന് നിര്‍മാണത്തിലേക്ക് കടന്നു. 2007ല്‍ ഇന്ത്യയിലും 2009ല്‍ യുക്രെയ്നിലും നിര്‍മാണ പ്ലാന്റുകള്‍ ആരംഭിച്ചു. പിന്നീട് ഇന്ത്യയില്‍ രണ്ട് പ്ലാന്റുകള്‍ കൂടി സ്ഥാപിച്ചു. നിലവില്‍ 50ലേറെ ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്ന കുസും ഗ്രൂപ്പ് ഒന്‍പത് രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…